ബ്യൂണസ് ഐറിസ്: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ലോക ഫുട്ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീന അടക്കമുള്ളവര്‍ നാളെ വെളുപ്പിന് കളത്തിലിറങ്ങും. 2026 ലോകകപ്പ് ഫുട്ബോളിനുള്ള കോന്‍മെബോല്‍ യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വന്‍കരയിലെ ടീമുകള്‍ ഏറ്റുമുട്ടും. ഇന്ന് രാത്രി രണ്ടിന് ഉറുഗ്വായും കൊളംബിയയും തമ്മിലുള്ള കരുത്തന് പോരാട്ടത്തോടെയാണ് രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുക. കൊളംബിയയിലാണ് മത്സരം.
വെളുപ്പിന് നാലരയ്ക്കാണ് അര്‍ജന്റീനയുടെ കളി. പാരഗ്വായ് ആണ് എതിരാളികള്‍. സ്വന്തം നാട്ടിലാണ് മത്സരം. ഇതേ സമയത്ത് ബൊളിവിയ ഇക്വഡോര്‍ പോരാട്ടവും നടക്കും. ഏറ്റവും കൂടുതല്‍ തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ബ്രസീലിന്റെ മത്സരം വെളുപ്പിന് ആറിന് വെനസ്വേലയ്ക്കെതിരെയാണ്. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ചിലി പെറുവിനെയും നേരിടും.
കളിച്ച രണ്ട് കളികളിലും ജയം നേടി ബ്രസീലാണ് കോന്‍മെബോല്‍ യോഗ്യതാ പട്ടികയില്‍ മുന്നില്‍. രണ്ട് കളിയും ജയിച്ച അര്‍ജന്റീന ഗോള്‍ വ്യത്യാസത്തില്‍ ബ്രസീലിന് തൊട്ടുതാഴെയാകുകയായിുരന്നു. മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ് കൊളംബിയയ്ക്ക് പിന്നില്‍ നാലാമതാണ്.
ഇത്തവണത്തെ ക്ലബ്ബ് ഫുട്ബോള്‍ ഇടവേളയില്‍ രണ്ട് തവണ ലാറ്റിനമേരിക്കന്‍ രാജ്യക്കാര്‍ യോഗ്യതാ മത്സരം കളിക്കും. 18നാണ് രണ്ടാം മത്സരം. അന്നത്തെ മത്സരങ്ങളിലൊന്നില്‍ ബ്രസീലും ഉറുഗ്വായും തമ്മില്‍ കൊമ്പുകോര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: