തിരുവനന്തപുരം: കേരളത്തിന്റെ കായികരംഗം തകർച്ചയുടെ വക്കിലാണെന്നും വൈകാതെ കേരളം വിടുമെന്നും ട്രിപ്പിൾ ജമ്പ് താരം എല്‍ദോസ് പോള്‍ . കഴിഞ്ഞ ദിവസം ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണും സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഷ്ടപ്പെട്ട് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി സ്വന്തം നാട്ടില്‍ എത്തിയ തന്നെ കായികമന്ത്രി പോലും ഫോണില്‍ വിളിച്ചില്ലെന്നതായിരുന്നു ജിന്‍ സണ്‍ ജോണ്‍സന്റെ പരാതി.
സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനം വിടുമെന്ന് എൽദോസ് പോൾ പറഞ്ഞു. മികച്ച അവസരം കിട്ടിയാൽ മറ്റ് സംസ്ഥാനത്തിലേക്ക് മാറുമെന്നും അർജുന അവാർഡ് ജേതാവായ മലയാളി താരം പറഞ്ഞു. ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, ഹരിയാന പോലുളള സംസ്ഥാനങ്ങൾ മികച്ച പിന്തുണയാണ് കായികതാരങ്ങള്‍ക്ക് നല്‍കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണവും അർജ്ജുന അവാർഡ് ലഭിച്ചിട്ടും സംസ്ഥാനത്ത് നിന്ന് ഒരു ഫോണ്‍വിളി പോലും കിട്ടിയിരുന്നില്ല.
താരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്ത ഈ രീതിയിലാണ് കായികതാരങ്ങളോടുളള സമീപനമെങ്കിൽ ഇവിടെ താരങ്ങളുണ്ടാകില്ല. കേരളത്തിന് സ്വന്തമായൊരു കായിക നയമില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് അതുളളത് കൊണ്ടാണ് കായിക രംഗത്ത് അവർ മികച്ച മുന്നേറ്റം നടത്തുന്നത്.
ഒളിമ്പിക്സ് മുന്നിൽ കണ്ട് മറ്റ് സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾ താരങ്ങൾക്ക് വലിയ സാമ്പത്തിക പിന്തുണ നൽകുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുളള ബെംഗ്ലൂരു സായ് സെന്‍ററിലാണ് എല്‍ദോസ് പോളിന്റെ പരിശീലനം. കേരളം വിടുമെന്ന് തുറന്ന് പറഞ്ഞിട്ട് പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്ന് എല്‍ദോസ് പോള്‍ സങ്കടത്തോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: