പാലസ്തീനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെ പ്രമേയത്തിനെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. പാകിസ്ഥാന്റെയും താലിബാന്റെയും പ്രമേയത്തിന് സമാനമായ പ്രമേയമാണ് കോണ്‍ഗ്രസ് പുറത്തിറക്കിയതെന്നും ഇസ്രയേലിനെതിരായ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും ഹിമന്ത ആരോപിച്ചു. പ്രീണന രാഷ്ട്രീയത്തിനായി രാജ്യത്തിന്റെ താല്പര്യം ബലികഴിക്കുന്നത് കോണ്‍ഗ്രസിന്റെ രക്തത്തില്‍ ഇലിഞ്ഞ് ചേര്‍ന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) ഹമാസ് ഭീകരരുടെ പ്രവര്‍ത്തികളെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്. ഭൂമി, സ്വയം ഭരണം, അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള പലസ്തീന് ജനതയുടെ അവകാശങ്ങള്‍’ എന്നിവയ്ക്കുള്ള ദീര്‍ഘകാല പിന്തുണ കോണ്‍ഗ്രസ് പ്രമേയത്തിലൂടെ അറിയിച്ചു. അടിയന്തര വെടിനിര്‍ത്തലിനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: