തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുളള ക്രെയിനുകളുമായി ചൈനീസ് കപ്പല്‍ ഷെന്‍ഹുവ 15 പുറം കടലിലെത്തി. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് കപ്പലെത്തിയത്.
ചൈനയില്‍ നിന്നുളള ക്രെയിനുകള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇറക്കിയ ശേഷം ബാക്കി ക്രെയിനുകളുമായാണ് വിഴിഞ്ഞത്ത് എത്തിയത്.
ഞായറാഴ്ച നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കും.മുഖ്യമന്ത്രി പിണറായി വിജയന്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കേന്ദ്ര മന്ത്രി സര്‍ബാന്ദ സോനോവാള്‍ എന്നിവര്‍ പങ്കെടുക്കും. എണ്ണായിരത്തോളം പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുളള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
ആദ്യ കപ്പലെത്തികഴിഞ്ഞാല്‍ വരും മാസങ്ങളില്‍ തുറമുഖത്തിന് ആവശ്യമായ ബാക്കി ക്രെയിനുകളുമായി മറ്റ് കപ്പലുകള്‍ എത്തും. 10 ലക്ഷം കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് തുറമുഖം രൂപകല്പന ചെയ്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: