Categories: Kerala

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 100 വര്‍ഷം കഠിനതടവും പിഴയും

പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം

Published by

അടൂര്‍ : മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ നൂറ് വര്‍ഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. അടൂര്‍ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

പത്തനാപുരം പുന്നല കടയ്‌ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദ്(32)നെയാണ് ശിക്ഷിച്ചത്അടൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.സമീറാണ് വിധി പറഞ്ഞത്.പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. സ്മിതാ ജോണ്‍ ഹാജരായി.

പ്രതി നേരത്തേ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പിഴ അടയ്‌ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്‌ക്കുന്ന പക്ഷം അതിജീവിതയ്‌ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു.

അഞ്ചു വകുപ്പുകളിലായി 20 വര്‍ഷം വച്ചാണ് ശിക്ഷ. അങ്ങനെ വരുമ്പോള്‍ മൊത്തം 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2021 ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by