ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരനുമായ ഷാഹിദ് ലത്തീഫ് (41) അജ്ഞാതരുടെ ആക്രമണത്തിൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. സിയാൽകോട്ടിലെ ഒരു പള്ളിയിൽ വച്ച് ഷാഹിദ് ലത്തീഫിനെ അജ്ഞാത സംഘം വെടിവച്ച് കൊല്ലുകയായിരുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. കൃത്ര്യത്തിന് ശേഷം അക്രമികൾ ബൈക്കുകൾ രക്ഷപ്പെട്ടു. 2016 ജനുവരി രണ്ടിനായിരുന്നു പത്താൻകോട്ടിൽ ഭീകരാക്രമണം ഉണ്ടായത്. ഇതിന്റെ ബുദ്ധി കേന്ദ്രമായിരുന്നു ഷാഹിദ്. ഭീകരാക്രമണത്തിനായി നാല് ജെയ്‌ഷെ ഭീകരരെ കശ്മീരിലേക്ക് അയച്ചതും ഇയാളാണ്.
കശ്മീരിൽ ഭീകരാക്രമണം നടത്തിയതിന്റെ പേരിൽ ഇയാളെ 1994 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 2010 ശിക്ഷാ വിധി പൂർത്തിയാക്കിയ ഇയാളെ വാഗ അതിർത്തിവഴി പാക്കിസ്ഥാനിലേക്ക് അയക്കുകയായിരുന്നു. ഇതിന് ശേഷവും ഇയാളുടെ ആസൂത്രണത്തിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങൾ ഉണ്ടായി. 1999 ഭാരതത്തിന്റെ വിഹാനം റാഞ്ചാൻ ആസൂത്രണം നടത്തിയതിലും ഷാഹിദ് പ്രതിയാണ്. ഭാരതം തേടുന്ന ഭീകരൻ കൂടിയാണ് ഇയാൾ.
2010 മുതൽ ഭാരതത്തിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ ഇടം പിടിച്ചയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: