കൊച്ചി: അഖില ഭാരതീയ നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാരായണീയ മഹോത്സവം നവംബര്‍ 5 മുതല്‍ 12 വരെ എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടത്തുമെന്ന് അഖില ഭാരതീയ നാരായണീയ മഹോത്സവ സമിതി പ്രസിഡന്റ് മാങ്കോട് രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹോത്സവത്തിന്റെ ഉദ്ഘാടനം നാരായണാശ്രമ ആചാര്യന്‍ ഭൂമാനന്ദ തീര്‍ഥ മഹാരാജ് നിര്‍വഹിക്കും.
ചടങ്ങില്‍ മുന്‍ എംപി സുരേഷ് ഗോപി മുഖ്യാതിഥിയാകും. കുമ്മനം രാജശേഖരന്‍, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നരസേവ നാരായണ സേവ എന്ന പദ്ധതിയുടെ ഉദ്ഘാടനം, ഉപകരണവിതരണം, കിടപ്പുരോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം, നാരായണീയ പദ്ധതി വഴിയുള്ള നേത്രദാനം, സൗജന്യ നേത്രചികിത്സ തുടങ്ങിയവയും നടക്കും.
സംഗീത സംവിധായകന്‍ ടി.എസ്. രാധാകൃഷ്ണന്റെ 50 വര്‍ഷത്തെ ഗാനസപര്യയുടെ ആഘോഷം നവംബര്‍ അഞ്ചിനും നൂറിലധികം ഗായകര്‍ പങ്കെടുക്കുന്ന രവീന്ദ്ര സംഗീതോത്സവം ഒമ്പതിനും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ആര്‍. നാരായണപിള്ള, ഇന്റര്‍നാഷണല്‍ കോഡിനേറ്റര്‍ കെ. റെജി കുമാര്‍, വൈസ് ചെയര്‍മാന്‍ എന്‍.ആര്‍. സുധാകരന്‍, സോമകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: