കണ്ണൂര്‍: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടത്തുന്ന ലോക മുട്ട ദിനത്തിന്റെ (വേള്‍ഡ് എഗ്ഗ് ഡേ) സംസ്ഥാനതല ആഘോഷ പരിപാടികള്‍ 13ന് വിവിധ പരിപാടികളോടെ കണ്ണൂരില്‍ നടത്തും.
13ന് രാവിലെ 10 മണിക്ക് റോയല്‍ ഓമാര്‍സ് ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. മോഹനന്‍ അധ്യക്ഷനാകും. തുടര്‍ന്ന് ആരോഗ്യ സെമിനാ
ര്‍, സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്സറി ഉടമകളെ ആദരിക്കല്‍, പാചകം ചെയ്ത വൈവിധ്യമായ മുട്ടയുല്‍പ്പന്നങ്ങളുടെ പ്രദര്‍ശന മത്സരം എന്നിവ നടത്തും. ദിനാചരണത്തിന്റെ മുന്നോടിയായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കണ്ണൂര്‍ ഘടകം 12ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മാടായി ബിആര്‍സിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മുട്ടക്കോഴികളെ സൗജന്യമായി വിതരണം ചെയ്യും. എം. വിജിന്‍ എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും.
വാര്‍ത്താ സമ്മേളനത്തിന്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഡോ.എം.പി. ഗിരീഷ് ബാബു, ജില്ലാ സെക്രട്ടറി ഡോ. അര്‍ജുന്‍, ഡോ.പി. ഗിരീഷ് കുമാര്‍, ഡോ.ബിനോയ് വര്‍ഗീസ്, ഡോ.പി.കെ. പത്മരാജ് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: