മലപ്പുറം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമന കോഴ വിവാദത്തില്‍ ബാസിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയില്‍ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്.
ബാസിത്തിനെ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് ഹരിദാസനുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മഞ്ചേരിയില്‍ ബന്ധു വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് ഇന്ന് പിടികൂടിയത്.
ബാസിത് തന്നെ ഭീഷണിപ്പെടുത്തിയാണ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് ഹരിദാസന് പൊലീസിനോട് പറഞ്ഞു.മന്ത്രിയുടെ പിഎയുടെ പേരു പറഞ്ഞാല്‍ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നും ഹരിദാസന് പറഞ്ഞു.
മരുമകള്‍ക്ക് ആയുഷ് വകുപ്പില്‍ ജോലിക്കായി അപേക്ഷ നല്കിയപ്പോള് തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നുവെന്നും സഹായിക്കാമെന്ന് അയാള്‍ ഉറപ്പ് നല്‍കിയെന്നും ഹരിദാസന് പൊലീസിനോട് പറഞ്ഞു. ഒരു ലക്ഷം രൂപ ബാസിത്തിന് നല്കി. മന്ത്രിയുടെ ഓഫീസില്‍ നല്കാന് തയാറാക്കിയ പരാതിയില്‍ ഒപ്പ് വച്ചത് ബാസിതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. മന്ത്രിയുടെ ഓഫീസില്‍ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് സെക്രട്ടേറിയേറ്റിലേക്ക് തന്നെ എത്തിച്ചത്.
തനിക്കെതിരായ ഭൂമി സംബന്ധിച്ച കേസില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസന് പൊലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: