Categories: Kerala

സംസ്ഥാനത്ത് 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ വരുന്നു; ആറ് ജില്ലകളിലായി നിര്‍മ്മിക്കും

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മ്മാണാനുമതി. ആറു ജില്ലകളിലായാണ് ഇവ നിര്‍മ്മിക്കുന്നത്.ആവശ്യമായിടത്ത് സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിര്‍മ്മാണത്തിനുമായി 77.65 കോടി രൂപ ചെലവുവരും. ഇതില്‍ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

കണ്ണൂര്‍ കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം, തൃശൂര്‍ വേലക്കുട്ടി/ആറ്റൂര്‍ ഗേറ്റ്, ഒല്ലൂര്‍, കോഴിക്കോട് വെള്ളയില്‍, കോട്ടയം കോതനല്ലൂര്‍, കൊല്ലം ഇടകുളങ്ങര, പോളയത്തോട്, തിരുവനന്തപുരം അഴൂര്‍ എന്നിവടങ്ങളിലാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by