ന്യൂദല്‍ഹി: സമുദ്ര വ്യവസായത്തിലെ സഹകരണത്തിന് കൊച്ചിന് ഷിപ്പ് യാര്‍ഡും ടാന്‍സാനിയയുടെ മറൈന്സര്വീസ് കമ്പനിയും തമ്മില്‍ ധാരണാപത്രം.
ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ ഭാരത സന്ദര്‍ശനത്തില്‍ കൈമാറ്റം ചെയ്ത ആറ് ധാരണാപത്രങ്ങളില്‍ ഒന്നാണിത്.
ടാന്‍സാനിയയില്‍ വ്യവസായ പാര്‍ക്ക് സജ്ജീകരിക്കുന്നതിനായുള്ള ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് അതോറിറ്റിയും ടാന്‍സാനിയ ഇന്‍വെസ്റ്റ്മെന്റ് സെന്ററും തമ്മിലും ധാരണാപത്രം ഒപ്പിട്ടു.കായിക മേഖലയിലെ സഹകരണത്തിന് ദേശീയ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ടാന്‍സാനിയയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്ക്കാരിക പരിപാടികളുടെ വിനിമയംസംബന്ധിച്ചാണ് മറ്റൊരു ധാരണ പത്രം.
വൈറ്റ് ഷിപ്പിംഗ് വിവരങ്ങള്‍ പങ്കിടുന്നതിന് ഇന്ത്യന്‍ നേവിയും ടാന്‍സാനിയ ഷിപ്പിംഗ് ഏജന്‍സികള്‍ കോര്‍പ്പറേഷനും തമ്മില്‍ സാങ്കേതിക കരാറിലും ഒപ്പിട്ടു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റല്‍ പരിഹാരങ്ങളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ടാന്‍സാനിയയിലെ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും തമ്മില്‍ ധാരണാപത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: