ജറുസലേം: ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുന്നു. ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയവരില്‍ അധികവും സ്ത്രീകളെന്നാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പില്‍ നൂറുക്കണക്കിന് സ്ത്രീകളെയാണ് കാട്ടാളന്മാര് ബന്ദികളാക്കിയിരിക്കുന്നത്. രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇസ്രായേല്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേരെയാണ് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ചിലര്‍ മരിച്ചതായി കരുതുന്നുവെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ ജോന്നാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലുകാരുടെ എണ്ണം അഭൂതപൂര്‍വമാണെന്ന് ജോന്നാഥന്‍ പറഞ്ഞു. ഹൃദയം നുറുക്കുന്ന വേദനയാണ് ഈ കാഴ്ചയെന്നും രക്തദാഹികളായ കാട്ടാളന്മാരാണ് ഇവരെന്നും ഇവരുടെ കൈകളില്‍ അകപ്പെടുന്നവരുടെ അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ ഹമാസിനെ ഇസ്രായേല്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പലഭാഗത്തും നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. വീടുകള്‍ അതിക്രമിച്ച് കയറി അമ്മമാരെയും കുഞ്ഞുങ്ങളെയും ഹമാസ് ഭീകരര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മരണപ്പെട്ടവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ഡിഎന്‍എ ടെസ്റ്റിന് എത്താന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: