അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇതുവരെ 900 കോടി രൂപ ചെലവഴിച്ചതായി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. 2020 ഫെബ്രുവരി അഞ്ചിനും 2023 മാര്‍ച്ച് 31നും ഇടയിലെ കണക്കാണ് പുറത്തുവിട്ടത്. ബാക്കി 3,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകളില്‍ ഉണ്ടെന്നും ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. വിദേശ കറന്‍സിയില്‍ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമനടപടികളും യോഗത്തില്‍ ചര്‍ച്ചയായി.
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാമകഥ മ്യൂസിയം നിയമപരമായി ട്രസ്റ്റായിരിക്കുമെന്നും രാമക്ഷേത്രത്തിന്റെ 500 വര്‍ഷത്തെ ചരിത്രവും 50 വര്‍ഷത്തെ നിയമ രേഖകളും അവിടെ സൂക്ഷിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വിദേശ കറന്‍സിയില്‍ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമനടപടികള്‍ ഉള്‍പ്പെടെ 18-ഓളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും വിദേശ സംഭാവന നിയന്ത്രണ പ്രകാരം ട്രസ്റ്റ് അനുമതിക്കായി അപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ജനുവരി 22-നാകും പ്രാണ പ്രതിഷ്ഠയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000ത്തോളം പ്രമുഖരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമഭഗവാന്റെ മുന്പില് അരി പൂജിക്കുമെന്നും പിന്നീട് അത് ഇന്ത്യയിലുടനീളം വിതരണം ചെയ്യുമെന്നും റായ് പറഞ്ഞു. ജനുവരി ഒന്ന് മുതല്‍ 15 വരെ അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ അരി വിതരണം ചെയ്യും. അന്നേ ദിനം സൂര്യാസ്തമയത്തിനുശേഷം വീടുകള്‍ക്ക് മുന്നില്‍ വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു. ചടങ്ങുകള്‍ക്കായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: