ബദരി: മഹാപ്രളയങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ച കേദാര്‍നാഥും ബദരിനാഥും ആത്മീയഭാരതത്തിന്റെ അനശ്വരതയുടെ അടയാളങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ബദരിയിലും കേദാര്‍നാഥിലും ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുക്ഷേത്രങ്ങളിലും നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ ഭാരതത്തിന്റെ മുഴുവന്‍ ആവേശവുംഈ പ്രവര്‍ത്തനത്തില്‍ ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങള്‍ ഹിമാലയ ക്ഷേത്രങ്ങളില്‍ കാട്ടുന്ന ഭക്തിയും സമര്‍പ്പണവും മുഴുവന്‍ ഭാരതത്തിനും പ്രേരണയാണെന്ന് യോഗി പറഞ്ഞു. കേദാര്‍നാഥും ബദരിയും രാഷ്ട്രത്തിന്റെ സമഗ്രതയുടെ കൂടി പ്രതീകങ്ങളാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
ഇന്നലെ പുലര്‍ച്ചെ കേദാര്‍നാഥിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ആയിരക്കണക്കിന് ഭക്തര്‍ ജയ്ശ്രീറാം വിളികളോടെയാണ് വരവേറ്റത്. ബദരി കേദാര്‍ ക്ഷേത്ര സമിതി ചെയര്മാന് അജയ് അജയേന്ദ്ര, രുദ്രപ്രയാഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അമര്ദേയ് ഷാ, ജില്ലാ കളക്ടര്‍ ഡോ. സൗരഭ് ഗഹര്‍വാര്‍, ജില്ലാ പോലീസ് സൂപ്രï് ഡോ. വിശാഖ, ബിജെപി ജില്ലാ പ്രസിഡന്റ് മഹാവീര്‍ പന്‍വാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദഹത്തെ സ്വീകരിച്ചു.
നേരത്തെ ബദരിധാമിലെ സുന്ദര്‍നാഥ് ഗുഹാക്ഷേത്രം സന്ദര്‍ശിച്ച യോഗി ആദിത്യനാഥ് അവിടെ പൂജകള്‍ നടത്തി. സംന്യാസി സമൂഹം മന്ത്രോച്ചാരണങ്ങളോടെ അദ്ദേഹത്തെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: