തിരുവനന്തപുരം: കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ഹൈസ്‌കൂള്‍ മലയാളം അധ്യാപക പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രമ്യാ കൃഷ്ണന്റെ നേട്ടത്തിന് വേറിട്ട തിളക്കം. പഠനത്തിനും പഠിപ്പിക്കലിനും ഒപ്പം നിരവധി പേര്‍ക്ക് സ്വയം തൊഴിലൂടെ വരുമാന മാര്‍ഗ്ഗം നേടികൊടുത്ത സംരംഭകയാണ് രമ്യ എന്നതാണ് കാരണം.
കരുനാഗപ്പള്ളി തഴവ. പുലിയൂര്‍ വഞ്ചി വടക്ക് രമ്യാ നിവാസില്‍ രമ്യാ ക്യഷ്ണന്‍ വിവിധ സ്‌കൂളുകളില്‍ ഗസറ്റ് അധ്യാപക ജോലി ചെയ്ത് വരുമ്പോള്‍ പഠിച്ചെടുത്ത ഒന്നാണ് നെറ്റിപ്പട്ട നിര്‍മ്മാണം. കേന്ദ്ര വസ്ത്ര മന്ത്രാലയിത്തിന്റെ ആര്‍ട്ടിസാന്‍ തിരിച്ചറിയല്‍ കാര്‍ഡും നേടി. ഭാരത സര്‍ക്കാരിന്റെ പിന്തുണയോടെ തഴവയില്‍ ശില്‍പ്പകലാ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചു. ഓഫീസുകളും വീടുകളും അലങ്കരിക്കുന്ന നെറ്റിപ്പട്ട നിര്‍മ്മാണത്തിലൂടെ നിരവധി വനിത കള്‍ക്ക് സ്വയം തൊഴില്‍ കൊടുത്തുകൊണ്ടായിരുന്നു തുടക്കം. മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഹരി പി നായരുടെ സഹായത്തോടെ രമ്യയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിവിധ കേന്ദ്ര മന്ത്രിമാര്‍ക്കും ഗുജറാത്തിലെ മന്ത്രിമാരുടെ ഓഫീസ് അലങ്കരിക്കുന്നതിന് വേണ്ടി ആറടി വലുപ്പത്തില്‍ പതിനഞ്ചോളം നെറ്റിപ്പട്ടം ചെയ്ത് കൊടുത്തത് വാര്‍ത്തയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് കരകൗശല ശില്‍പ്പികള്‍ ഉണ്ടാകുന്ന ആറന്‍മുളകണ്ണാടി, മ്യൂറല്‍ പെയിന്റിംഗ്‌സ്., നെട്ടൂര്‍ബോക്‌സ്,മുള ഉല്‍പ്പന്നങ്ങള്‍ , തടിയിലും ചിരട്ടയിലും ചെയ്യുന്ന ഒട്ടനവധി കരകൗശല ഉല്‍പ്പന്നങ്ങള്‍ മുതലായവയുടെ വിപണനവും ഏറ്റെടുത്തപ്പോള്‍ ‘ശില്‍പ്പകലാ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്’ അറിയപ്പെടുന്ന സ്ഥാപനമായി.
അതിനിടയിലാണ് പിഎസ്സി പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പും നടത്തിയ. പിഎസ് സിയുടെ മലയാളം അധ്യാപക പരീക്ഷയില്‍ ഒന്നാം റാങ്കും











