ഓസോണ്‍ പാളിയിലെ സുഷിരത്തിന്റെ വലുപ്പം വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ദ്വാരത്തിന്റെ വലുപ്പം റെക്കോര്‍ഡ് വലുപ്പത്തിലേക്ക് ഉയര്‍ന്നതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. സെപ്റ്റംബര്‍ 16-ന് ഓസോണ്‍ പാളിയിലെ വിള്ളല്‍ 26 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലെത്തി. ബ്രസീലിന്റെ മൂന്നിരട്ടിയോളം വലുപ്പമാണ് ഓസോണ്‍ പാളിയില്‍ ഉണ്ടായിരിക്കുന്നത്. അൻ്റാർറ്റിക്കയ്ക്ക് മുകളിലാണ് നിലവിൽ ഈ സുഷിരം സ്ഥിതി ചെയ്യുന്നത്.
സ്ഥിരമായി സുഷിരത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തിലാണ് ഓസോണ്‍ പാളിയിലെ സുഷിരം ഇത്രയധികം വലുതായത്. ഈ വര്‍ഷം സുഷിരം ദ്രുതഗതിയിലാണ് വലുതായതെന്നും ചരിത്രത്തിലെ തന്നെ വലിയ ഓസോണ്‍ ദ്വാരങ്ങളില്‍ ഒന്നായി ഇത് മാറിയെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്റാര്‍ട്ടിക്ക് പ്രദേശത്തിന് ചുറ്റുമുള്ള വീശയടിക്കുന്ന കാറ്റിന്റെ ശക്തിയാണ് ഓസോണ്‍ സുഷിരത്തിന്റെ വലുപ്പത്തിന്റെ വ്യതിയാനത്തിന് കാരണമെന്ന് ഇഎസ്എ പറഞ്ഞു. ഭൂമിയുടെ ഭ്രമണത്തിന്റെയും ധ്രുവങ്ങളും അക്ഷാംശങ്ങളും തമ്മിലുള്ള താപനില വ്യത്യാസത്തിന്റെയും അനന്തരഫലമാണ് ഈ അതിശക്തിയേറിയ കാറ്റ്. വിന്‍ഡ് ബാന്‍ഡ് ശക്തമാണെങ്കില്‍ തടസ്സം പോലെ പ്രവര്‍ത്തിക്കുന്നു. അതുവഴി ധ്രുവങ്ങള്‍ക്കും മിതശീതോഷ്ണ അക്ഷാംശങ്ങള്‍ക്കിടയിലുള്ള വായു പിണ്ഡം കൈമാറ്റം ചെയ്യാന്‍ കഴിയാതെ വരുന്നു. പിന്നീട് ഈ വായു പിണ്ഡം ധ്രുവ അക്ഷാംശങ്ങളില്‍ തങ്ങി നില്‍ക്കുകയും ശെത്യകാലത്ത് തണുക്കുകയും ചെയ്യുന്നു. നിലവിലെ ഇത്ര വലുപ്പമേറിയ വിള്ളലിന് പിന്നിലെ കാരണം ശാസ്ത്രലോകത്തിന് വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: