ന്യൂദല്‍ഹി:ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങി, കോണ്‍ഗ്രസുമായി രഹസ്യധാരണയുണ്ടാക്കി ബിജെപിയെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ച ബജ് രംഗ് പൂനിയയ്ക്ക് ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ നാണം കെട്ട തോല്‍വി. സെമി ഫൈനലില്‍ ഇറാന്റെ ഗുസ്തിതാരം റഹ്മാന് അമൗസാദിക്കലിലിയോട് 8-1ന് ദയനീയ പരാജയമായിരുന്നു ബജ് രംഗ് പൂനിയയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നു.
ഏറ്റവുമൊടുവില്‍ വെങ്കലത്തിന് വേണ്ടി ജപ്പാനീസ് താരം കയ്ക്കി യമഗുച്ചിയോട് 10-0ന് അതിദയനീയമായാണ് തോറ്റത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനമാണ് ബജ് രംഗ് പൂനിയയ്ക്ക് നേരിടേണ്ടിവന്നത്. ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ രാഷ്ട്രീയമല്ല, ഗുസ്തിയാണ് വേണ്ടതെന്നായിരുന്നു പലരുടെയും വിമര്‍ശനം. ഹരിയാനയില്‍ സ്വന്തമായി ഒരു ഗുസ്തി പരിശീലനകേന്ദ്രം ലഭിക്കാനായാണ് കഴിഞ്ഞ കുറെനാളായി ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയനുസരിച്ചാണ് ബജ് രംഗ് പൂനിയ സമരം ചെയ്തുവന്നിരുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
രാഷ്ട്രീയക്കാരനായ ബജ് രംഗ് പൂനിയ തോറ്റു എന്നാണ് രാഹുല്‍ എന്നയാള്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്.
Game 0 Politics 💯 #BajrangPunia Well Deserved 👏🔥#AsianGames2023 pic.twitter.com/yUnwdZ2Ulg
— la la (@LalaLodubhai) October 6, 2023
ഗുസ്തിയില്‍ പൂജ്യം മാര്‍ക്ക് രാഷ്ട്രീയത്തില്‍ 100 മാര്‍ക്ക് എന്നാണ് ലാ ലാ എന്ന വ്യക്തി പ്രതികരിച്ചത്.
സമരത്തില്‍ പങ്കെടുത്ത ബജ് രംഗ് പൂനിയയ്ക്കും വിനേഷ് ഫൊഗാട്ടിനും പരിശീലനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു എന്ന് മാത്രമല്ല, ചൈനയിലെ ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് സെലക്ഷന് നല്‍കുകയും ചെയ്തു.
He's Vishal Kaliraman. In July 2023, despite battling injuries, he won all 5 matches in the 65kg category trials for the Asian Games.
But, he later learned that IOA's ad-hoc committee had granted Bajrang Punia a direct entry into Asian Games, leaving him out.
Bajrang failed to… pic.twitter.com/gzuq3rry22
— THE SKIN DOCTOR (@theskindoctor13) October 6, 2023
ഇതിനെതിരെ ഏഷ്യന്‍ ഗെയിംസില്‍ മതസരിക്കാന്‍ യോഗ്യത നേടിയ വിശാല്‍ കാളിരാമനെ തള്ളിയാണ് നേരിട്ട് ബജ് രംഗ് പൂനിയയ്ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയത്. ശാരീരകമായ പ്രതിസന്ധികള്‍ കടിച്ചമര്‍ത്തി തുടര്‍ച്ചയായി അഞ്ച് ജയം നേടിയാണ് ഇന്ത്യയില്‍ നിന്നും 65 കിലോ ഗുസ്തി ഇനത്തില്‍ വിശാല്‍ കാളിരാമന്‍ സെലക്ഷന് നേടിയിരുന്നത്. എന്നാല്‍ അവസാനനിമിഷം രാഷ്ട്രീയ സമ്മര്‍ദ്ദം കൂടി കണക്കിലെടുത്ത് വിശാല്‍ കാളിരാമനെ തഴഞ്ഞ് ബജ് രംഗ് പൂനിയയ്ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ വിശാല്‍ കാളിരാമന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ പരാതി കോടതി തള്ളി. ഇപ്പോള്‍ വിശാല്‍ കാളിരാമന്റെ ആരാധകരും ബജ് രംഗ് പൂനിയയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്.
അതേ സമയം പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി ബജ് രംഗ് പൂനിയയ്ക്ക് വേണ്ടി രംഗത്തെത്തി. ബജ് രംഗ് പൂനിയയെപ്പറ്റി അഭിമാനിക്കുന്നുവെന്നായിരുന്നു ഇന്ത്യാ മുന്നണിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: