Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആകാശ് തില്ലങ്കേരിയെ അനുകൂലിച്ച് സിപിഎം പ്രാദേശിക ഘടകം; പോലീസ് വേട്ട തുടര്‍ന്നാല്‍ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കും, വെട്ടിലായി നേതൃത്വം

കഴിഞ്ഞദിവസം മുഴക്കുന്നിലെ ഒരു സംഘം പ്രാദേശിക സിപിഎമ്മുകാര്‍ ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 12:26 pm IST
in Kannur

കണ്ണൂര്‍: സിപിഎം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിക്കെതിരെയുളള പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. മുഴക്കുന്നിലെ പാര്‍ട്ടിയിലെ ഒരു വിഭാഗവും ആകാശിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ആകാശിനെ നിരന്തരമായി വേട്ടയാടുകയാണെന്നാരോപിച്ച് പോലീസിനെതിരെ രംഗത്തുവന്നത്. പോലീസിനെതിരായ പുറപ്പാട് ഒരു തരത്തില്‍ ആഭ്യന്തര മന്ത്രിയായ പിണറായി വിജയനെതിരേയുള്ള പ്രതിഷേധം കൂടിയാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.

പ്രതിഷേധം പ്രാദേശിക നേതൃത്വത്തെയും ജില്ലാ നേതാക്കളെയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ പാര്‍ട്ടിവിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം മുഴക്കുന്നിലെ ഒരു സംഘം പ്രാദേശിക സിപിഎമ്മുകാര്‍ ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. പോലീസ് വേട്ട തുടര്‍ന്നാല്‍ പാര്‍ട്ടിയുമായുളള സകല ബന്ധവും ഒഴിവാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന രോഷം സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ മാസം വീട്ടിലെ സ്വകാര്യ ചടങ്ങിനിടെയാണ് ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ സദ്യയ്‌ക്കിടെ ആകാശിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇവര്‍ സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ താല്‍ക്കാലികമായി മണിക്കൂറുകള്‍ മാത്രം ആകാശിനെ വിട്ടയച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്ത ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലാണ് ഏറ്റവും ഒടുവില്‍ ആകാശിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുളളത്.

മട്ടന്നൂരിലെ ഡിവൈഎഫ്‌ഐ വനിതാനേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനും ആകാശിനും കൂട്ടാളി ജിജോ തില്ലങ്കേരിക്കുമെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ആകാശ് തില്ലങ്കേരിയുമായി പാര്‍ട്ടി നേതൃത്വം ഇടയുന്നത്. തുടര്‍ന്ന് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി ആകാശ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതോടെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കായി എന്തും ചെയ്യാന്‍ തയ്യാറായ ആകാശിനെ നേതൃത്വം വേട്ടയാടുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശത്തെ ഒരു വിഭാഗം സിപിഎമ്മുകാര്‍ ആരോപിക്കുന്നത്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാപ്രസിഡന്റ് മനുതോമസിനെതിരെ ഫെയ്‌സ്ബുക്കില്‍ പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണമുന്നയിച്ചത് ആകാശിനെ പാര്‍ട്ടിയുടെ കണ്ണിലെ കരടാക്കി.

നേരത്തെ ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞുകൊണ്ടു മുഴക്കുന്നില്‍ സിപിഎം ലോക്കല്‍ കമ്മറ്റി രാഷ്‌ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. പാര്‍ട്ടി നേതാക്കളായ പി. ജയരാജന്‍, എം.വി. ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ ഈ പൊതുയോഗത്തില്‍ ആകാശ് തില്ലങ്കേരിയെയും സൈബര്‍ പോരാളികളെയും പരസ്യമായി തളളിപറഞ്ഞിരുന്നു. ഇതിനുശേഷമാണ് പോലീസിനെ ഉപയോഗിച്ച് ആകാശിനെതിരെയുളള നിയമനടപടികള്‍ ശക്തമാക്കിയത്. ആകാശ് തില്ലങ്കേരിക്ക് അനുകൂലമായി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നത് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളെ വെട്ടിലാക്കിയിട്ടുണ്ട്.

Tags: cpmkannurAkash Thillankeri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.