കണ്ടല ബാങ്കിലെ ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണ സമിതി നടത്തിയ നൂറില്‍പരം കോടിയുടെ അഴിമതികള്‍ പുറത്തു കൊണ്ടുവന്നതില്‍ ജന്മഭൂമി പത്രത്തിന്റെ പങ്ക് സ്തുത്യര്‍ഹമാണ്. മറ്റു മാധ്യമങ്ങള്‍ മടിച്ചു നിന്നപ്പോള്‍, എല്ലാ എതിര്‍പ്പുകളെയും പ്രലോഭനങ്ങളെയും അവഗണിച്ചു ആയിരക്കണക്കിന് നിക്ഷേപകരുടെ സമ്പാദ്യം കൊളളയടിച്ച വാര്‍ത്തകള്‍ ഒന്നൊന്നായി തെളിവുകള്‍ സഹിതം പുറത്തു കൊണ്ടുവരാന്‍ ജന്മഭൂമി മുന്നോട്ടുവന്നു. നിക്ഷേപകരുടെ നീതിക്ക് വേണ്ടി വാര്‍ത്തകള്‍ ഭയമില്ലാതെ പ്രസിദ്ധികരിക്കുകയും അതുവഴി നിക്ഷേപകരുടെ രക്ഷക്കെത്തിക്കുകയും ചെയ്ത ജന്മഭൂമിയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്. നാട്ടിലെ ഇത്തരം അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ ജന്മഭൂമിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജന്മഭൂമിയുടെ വാര്‍ഷിക പദ്ധതിയില്‍ ഓരോരുത്തരും ഭാഗഭാക്കാവണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
എരുത്താവൂര്‍ ചന്ദ്രന് (ബിജെപി സംസ്ഥാന സമിതി അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: