Categories: India

ഇസ്രയേലിലേക്കുളള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി

ദല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള എ ഐ 139, ടെല്‍അവീവില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എ ഐ 140 വിമാനങ്ങളാണ് റദ്ദാക്കിയത്

Published by

ന്യൂദല്‍ഹി: ഇസ്രയേല്‍ സൈന്യവും പലസ്തീനിലെ ഹമാസ് തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂദല്‍ഹിയില്‍ നിന്ന് ഇന്ന് ടെല്‍അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

ദല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള എ ഐ 139, ടെല്‍അവീവില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എ ഐ 140 വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

അതിനിടെ ഇസ്രയേല്‍ പലസ്തീന് നേരെ നടത്തിയ ആക്രമണത്തില്‍ 200 ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by