കൊച്ചി: തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനു തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ വ്ളോഗര്‍മാര്‍ നടത്തുന്നത് റിവ്യൂ ബോംബിംഗാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സിംഗിള്‍ബെഞ്ചില്‍ റിപ്പോര്‍ട്ടു നല്കി.
ഓണ്‍ലൈന്‍ വ്ളോഗര്‍മാര്‍ റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ നടത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ആരോമലിന്റെ ആദ്യപ്രണയം എന്ന ചിത്രത്തിന്റെ സംവിധായകന് മുബീന് റൗഫ് നല്കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മന് റിപ്പോര്‍ട്ടു നല്‍കിയത്. ഇതു പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇതെങ്ങനെ നിയന്ത്രിക്കാനാവുമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരിക്കാന്‍ നിര്‍ദേശിച്ചു.
ഇത്തരം പരാതി ലഭിച്ചാല്‍ പോലീസ് നടപടിയെടുക്കണമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: