ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ജനപ്രതിനിധികളെയും ആക്രമിച്ച പ്രതികളെ ആറ്റിങ്ങൽ സംരക്ഷിക്കുന്നതായി പരാതി.
ഹരിതകർമ്മസേനാ ബോധവത്കരണത്തിന് പോയ പഞ്ചായത്ത് സെക്രട്ടറിയും സൂപ്രണ്ടും ജനപ്രതിനിധികളും ഉൾപ്പെട്ട സംഘത്തെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ സെക്രട്ടറിയാണ് പരാതി നൽകിയത്.
353 വകുപ്പ് ഉൾപ്പെടെ കേസെടുത്തിട്ട് പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. സെക്ഷൻ 353,294(b),506,323,324 തുടങ്ങിയ വകുപ്പുകൾ ചുമഴ്ത്തീട്ടും പ്രതിയെ ഒരു മാസമായിട്ടും അറസ്റ്റ് ചെയ്യുന്നില്ല. പ്രതിക്കുള്ള പ്രാദേശിക രാഷ്ട്രീയ സ്വാധീനമാണ് പോലീസിന്റെ നിലപാടിന് കാരണമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: