തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരം നഗരത്തിലുളള തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഇന്ന് വെളളായണിയിലാണുളളത്. കാര്‍ഷിക കോളേജിലാണ് ചിത്രീകരണം.
ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. വെള്ളായണി കാര്‍ഷിക കോളേജില്‍ ചിത്രീകരണത്തിനുള്ള കൂറ്റന്‍ സെറ്റ് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. രണ്ടു ദിവസം ഇവിടെയാണ് ഷൂട്ടിംഗ്. ഞായറാഴ്ചയും ഇവിടെയാണ് ചിത്രീകരണം.
അന്‍പുമണി അറിവുമണി എന്നീ ഇരട്ട സഹോദരങ്ങളാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗര്‍കോവില്‍ സ്വദേശി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി എത്തുന്നതെന്ന് സൂചനയുണ്ട്.
ചിത്രത്തിലെ പ്രധാന സീനുകളാണ് കഴിഞ്ഞ ദിവസം ശംഖുംമുഖത്ത് ചിത്രീകരിച്ചത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ ആണ് രജനികാന്തിന്റെ കരിയറിലെ 170-ാമത് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: