Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇപ്പോള്‍ അവഗണിക്കുന്ന രോഗങ്ങള്‍ നാളത്തെ  മഹാമാരികളെന്ന് ഡോ. കൃഷ്ണ എം. എല്ല

സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സ്ഥാപക ദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 09:54 pm IST
in Kerala, Health

തിരുവനന്തപുരം: ഇപ്പോള്‍ അവഗണിക്കുന്ന രോഗങ്ങള്‍ നാളത്തെ പകര്‍ച്ചവ്യാധികളും മഹാമാരികളുമായി മാറുകയാണെന്ന് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് എക്സിക്യുട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്ണ എം. എല്ല. പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(എന്‍.ഐ.ഐ.എസ്.ടി)യില്‍ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സ്ഥാപക ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശീയ വാക്സിന്‍ സുരക്ഷയില്‍ അമേരിക്കയ്‌ക്കും യൂറോപ്പിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഇന്ത്യന്‍ വാക്സിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമാണുള്ളതെന്നും ഡോ. എല്ല പറഞ്ഞു. വളര്‍ന്നുവരുന്ന വിപണികള്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിച്ചാണിരിക്കുന്നത്. കോവിഡ് 19 വാക്സിനുകളെക്കുറിച്ചുള്ള ഇന്ത്യയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അമേരിക്കയ്‌ക്കു തൊട്ടു പിറകെ ലോകത്തെ ഏറ്റവും വലിയതാണ്. വാക്സിനുകളുടെ കാര്യക്ഷമതയില്‍ ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

അവഗണിക്കപ്പെട്ട എല്ലാ രോഗങ്ങളും ഏഷ്യയിലും ആഫ്രിക്കയിലുമാണ് കൂടുതലായി കാണുന്നതെന്നും ഇവ കണ്ടെത്തി ഫലപ്രദമായി നിയന്ത്രിക്കേണ്ടത് നിര്‍ണായകമാണെന്നും ഡോ. കൃഷ്ണ എം. എല്ല പറഞ്ഞു. 2006 ല്‍ കേരളത്തില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നപ്പോള്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനിലൂടെ ആദ്യമായി ഇതിനെ പ്രതിരോധിച്ചത് ഭാരത് ബയോടെക് ആയിരുന്നു. സിക്ക വൈറസ് ആഫ്രിക്കയിലാണ് രൂപപ്പെട്ടത്. ഇത് മഡഗാസ്കറില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിച്ചു. അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു.  എന്നാല്‍ ബ്രസീലിലാണ് സിക വ്യാപകമായത്. സിക പ്രതിരോധത്തിനായി ഫിലിപ്പിന്‍സ്, തായ് ലാന്‍റ്, ഗ്വാട്ടിമല, എന്നിവിടങ്ങളില്‍ ഒരു മൂന്നാംഘട്ട ഫലപ്രാപ്തി പരീക്ഷണങ്ങള്‍ ഭാരത് ബയോടെക് നടത്തിവരികയാണ്.

നവീകരണമാണ് ഭാവിയിലേക്കുള്ള താക്കോലെന്ന് അഭിപ്രായപ്പെട്ട ഡോ. എല്ല അറിവും വൈദഗ്ധ്യവും സംയോജിപ്പിച്ചു കൊണ്ടുള്ള ആവാസവ്യവസ്ഥ ചെറുപ്പക്കാര്‍ക്കായി രാജ്യത്ത് സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു. സുസ്ഥിരമായ സമ്പദ്വ്യവസ്ഥ, ഡിജിറ്റലൈസേഷന്‍, അടിസ്ഥാനസൗകര്യ വികസനം, ഭാവിക്കായുള്ള മികച്ച ഇക്കോസിസ്റ്റം രൂപകല്‍പ്പന ചെയ്യല്‍ തുടങ്ങിയവയാണ് അടുത്ത നൂറ്റാണ്ടിലെ നവീകരണത്തിന്റെ താക്കോലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ പുതിയതായി സജ്ജമാക്കിയ ഫുഡ് ആര്‍ക്കിടെക്ചര്‍ ലാബിന്റെ ഉദ്ഘാടനവും എന്‍.ഐ.ഐ.എസ്.ടി വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനവും ഡോ. എല്ല നിര്‍വ്വഹിച്ചു.

വ്യവസായത്തിന്റെയും സമൂഹത്തിന്റെയും ആവശ്യത്തിനനുസരിച്ചും അവയ്‌ക്ക് പ്രയോജനപ്പെടുന്ന വിധത്തിലുമുള്ളതാണ് എന്‍.ഐ.ഐ.എസ്.ടിയുടെ എല്ലാ ഗവേഷണ-വികസന പദ്ധതികളുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

മുംബൈ ഐആര്‍ഇഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എച്ച്ആര്‍എഡി മേധാവി ഡോ. യു.എസ്. ഹരീഷ് സ്വാഗതവും സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ആന്‍റണി പീറ്റര്‍ രാജ നന്ദിയും പറഞ്ഞു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, പികെ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എംകെഎന്‍ ബ്രിക്സ് ആന്‍ഡ് ബ്ലൂ മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈഡ്രോണസ്റ്റ്, നിഫ്-ഇന്ത്യ ആന്‍ഡ് വിഭ-വാണി എന്നീ സ്ഥാപനങ്ങളുമായുള്ള എന്‍.ഐ.ഐ.എസ്.ടിയുടെ ധാരണാപത്രങ്ങള്‍ ചടങ്ങില്‍ കൈമാറി.

എന്‍.ഐ.ഐ.എസ്.ടിയില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും 2022-23 വര്‍ഷത്തില്‍ വിരമിച്ച ജീവനക്കാരെയും മെറിറ്റ് അവാര്‍ഡുകള്‍ നേടിയ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടിയിലെ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. വനിതകളിലെ മികച്ച പിഎച്ച്ഡി പ്രബന്ധത്തിനുള്ള ചല്ലാ സ്വര്‍ണമെഡലും വിതരണം ചെയ്തു.

1975 ല്‍ സി.എസ്.ഐ.ആര്‍ കോംപ്ലക്സായി സ്ഥാപിതമായ എന്‍.ഐ.ഐ.എസ്.ടി 1978 ല്‍ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി എന്ന് പുനര്‍നാമകരണം ചെയ്തു. 2007 ലാണ് എന്‍.ഐ.ഐ.എസ്.ടി. എന്ന് പേര് സ്വീകരിച്ചത്.

അഗ്രോ-പ്രോസസിംഗ് ആന്‍ഡ് ടെക്നോളജി, കെമിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മൈക്രോബയല്‍ പ്രോസസസ് ആന്‍ഡ് ടെക്നോളജി, എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജി, സസ്റ്റൈനബിള്‍ എനര്‍ജി ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്ന എന്‍.ഐ.ഐ.എസ്.ടി പി.ജി., ഗവേഷണ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിലൂടെ മാനവ വിഭവശേഷി വികസനത്തിലും പ്രധാന പങ്ക് വഹിക്കു

Tags: CSIRഡോ. കൃഷ്ണ എം. എല്ലസി.എസ്.ഐ.ആര്‍-Krishna Ella
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിഎസ്‌ഐആര്‍ സെക്രട്ടറിയും സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. എന്‍ കലൈശെല്‍വി സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി ക്യാമ്പസില്‍ നടന്ന പാക്കേജിംഗ് പരിസ്ഥിതി സൗഹൃദമാക്കല്‍ ദേശീയ മിഷന്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുന്നു. സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍, ഡോ ഹരീഷ്, ഡോ. കെ വി രാധാകൃഷ്ണന്‍, ഡോ. പി നിഷി തുടങ്ങിയവര്‍ സമീപം.
Kerala

പാക്കേജിംഗ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ദേശീയ മിഷനുമായി സിഎസ്ഐആര്‍

Technology

ആശുപത്രി മാലിന്യങ്ങള്‍ വളമാക്കുന്ന സാങ്കേതികവിദ്യ  സാധൂകരിക്കാന്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും എയിംസും

India

സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

Kerala

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍റര്‍ തുറന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

Technology

ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ വികസനത്തിനായി എന്‍ഐഐഎസ്ടി-വിഎസ്എസ് സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.