ചെന്നൈ: എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടതിന് ശേഷമുള്ള മൗനം വെടിഞ്ഞ് അണ്ണാമലൈ വീണ്ടും പോരാട്ടവീര്യത്തോടെ രംഗത്തെത്തി. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ പ്രധാന പോര് ബിജെപിയും ഡിഎംകെയും തമ്മിലായിരിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.
എ ഐഎഡിഎംകെയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അണ്ണാമലൈയുടെ ഈ പ്രതികരണം. എഐഎഡിഎംകെ ബിജെപിയുമായി ബന്ധം വേര്‍പ്പെടുത്തിയതില്‍ പ്രത്യേകിച്ച് ആഹ്ളാദമോ പശ്ചാത്താപമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷമായി രൂപം കൊണ്ട എന്‍ഡിഎയില്‍ പല കാലത്തും പാല പാര്‍ട്ടികളും വരികയും പോവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്‍ഡിഎ മുന്നണി എല്ലാകാലത്തും ശക്തമായി നിലകൊണ്ടിട്ടുണ്ട്. 2024ലെ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിന് പ്രധാന ഏറ്റുമുട്ടല്‍ ബിജെപിയും ഡിഎംകെയും തമ്മിലായിരിക്കുമെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി.
മോദി ഭരണത്തിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് ഞങ്ങള്‍ ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കും. ഇക്കുറി തമിഴ്നാട്ടില്‍ നിരവധി പാര്‍ലമെന്റംഗങ്ങളെ എന്‍ഡിഎ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അയക്കും. 2024ല്‍ തമിഴ്നാട്ടില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. – അണ്ണാമലൈ പറഞ്ഞു.
2024ല്‍ വീണ്ടും മോദി തന്നെ ഭരിക്കും. തമിഴ്നാട്ടില്‍ നിന്നും ബിജെപി എംപിമാരെ അയയ്ക്കും. – അണ്ണാമലൈ പറഞ്ഞു.
2019ല്‍ ഒരു സീറ്റും കിട്ടിയില്ല; 2024ല്‍ കാര്യങ്ങള്‍ മാറും
2019ല്‍ തമിഴ്നാട്ടില്‍ ആകെയുള്ള 39 പാര്‍ലമെന്റ് സീറ്റുകളില്‍ ഒന്നിലും ബിജെപി വിജയിച്ചില്ല. ആകെയുള്ള 39 സീറ്റുകളില്‍ 38ലും ഡിഎംകെ ജയിച്ചു. ഒരു സീറ്റില്‍ എഐഎ ഡിഎംകെ ജയിച്ചു. 2019ല്‍ ബിജെപി-എഐഎഡിഎംകെ സഖ്യം എന്‍ഡിഎയുടെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: