തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പ്രചാരണ പദ്ധതിയില്‍ പങ്കാളിയായി കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദലജെ.. പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ ശോഭ സ്റ്റാച്ചുവിലെ വിവിധ സ്ഥാപനങ്ങളില്‍ കയറി വരിസംഖ്യ എഴുതിച്ചു. കേരളം പോലുള്ള സംസ്ഥാനത്ത് ആശയപ്രചരണത്ത് മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ദേശീയ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ജന്മഭൂമിയുടെ സാന്നിധ്യം സര്‍വവ്യാപിയാകണമെന്നും ശോഭ പറഞ്ഞു. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് വരിസംഖ്യാ ചേര്‍ക്കല്‍ പരിപാടിയെ കാണുന്നതെന്നും അവര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, സെക്രട്ടറി എസ് സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ വി വി രാജേഷ് ,മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്‍
എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബര്‍ ഒന്നിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജന്മഭൂമി പ്രചരണ പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. ഒക്ടോബര്‍ 10 വരെയാണ് പരിപാടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: