തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ചിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി അടക്കമുള്ള വര്‍ക്ക് നേരെ ഷീല്‍ഡ്കൊണ്ട് പോലീസ് ബലം പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിരോധിച്ചതോടെ അറസ്റ്റ് നീക്കത്തില്‍ നിന്നും പോലീസ് പിന്മാറി.
രാഹുല്‍ഗാന്ധിയെ രാവണനോട് ഉപമിച്ചെന്നാരോപിച്ച് ഇന്നലെ രാവിലെ 11.45ഓടെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രകടനവുമായി എത്തിയത്. വഴുതയ്ക്കാട് വിമന്‍സ് കോളജിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രകടനം തടഞ്ഞു.
പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ ചെരുപ്പുമാലയിട്ട് കൊലവിളി മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പോലീസിനുനേരെ ഏറെനേരം അക്രമം അഴിച്ചുവിട്ടതോടെ ജലപീരങ്കി പ്രയോഗിച്ചാണ് കോണ്‍ഗ്രസ്സുകാരെ ഓടിച്ചത്.
ഈസമയത്താണ് പ്രധാനമന്ത്രിയെ അവഹേളിക്കുകയും കൊലവിളി മുദ്രാവാക്യം വിളിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച് എത്തിയത്. പ്രകോപനം ഇല്ലാതെ തന്നെ ഷീല്‍ഡും ലാത്തിയുമായി പോലീസ് മാര്‍ച്ചിനെ നേരിടുകയായിരുന്നു.
അറസ്റ്റുചെയ്ത് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ തറയില്‍ കിടന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് പോലീസ് പിന്മാറിയത്. പ്രതിഷേധസമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തിയാല്‍ അതേരീതിയില്‍ തിരിച്ചടിക്കുമെന്ന് സി. ശിവന്‍കുട്ടി പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി വി.വി.ഗിരി, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എല്‍. അജേഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: