ബാങ്കുകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കും. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളില്‍ ഉള്‍പ്പെടെ ഒരേ സമയം പരമാവധി 10 നോട്ടുകള്‍ മാറ്റാം. നിക്ഷേപത്തിന് പരിധിയില്ല. മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരം അടക്കം റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിലൂടെ മാത്രമേ നോട്ട് മാറ്റിയെടുക്കാനും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനും കഴിയൂ.
നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ പത്തു നോട്ടുകള്‍ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളില്‍ ഉള്ളത്.
നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിരിക്കേ, സമയപരിധി ഒക്ടോബര്‍ ഏഴുവരെ നീട്ടുകയായിരുന്നു. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.അതിനിടെ നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: