ഹാങ്ചൊ: സ്ക്വാഷ് മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടി ഭാരത സഖ്യം ദീപിക പള്ളിക്കലും ഹരിന്ദര്‍പാല്‍ സിങ് സന്ധുവും. ഫൈനലില്‍ മലേഷ്യന്‍ സഖ്യത്തെ 2-0ന് തകര്‍ത്തുകൊണ്ടാണ് ഭാരതത്തിന്റെ പൊന്‍നേട്ടം.
സ്വര്‍ണപോരില്‍ മലേഷ്യയുടെ അയ്ഫ ബിന്തി അസ്മാന്- മുഹമ്മദ് സ്യാഫിഖ് ബിന്‍ മുഹമ്മദ് കമാല്‍ സഖ്യത്തില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ഭാരത സഖ്യം നേരിട്ടത്. സ്കോര്‍: 11-10, 11-10നാണ് ദീപികയും ഹരീന്ദറും ജയിച്ചത്.
ആദ്യ ഗെയിമില്‍ മലേഷ്യന്‍ സഖ്യത്തിനായിരുന്നു മത്സരത്തില്‍ മേല്‍കൈ. പക്ഷെ അന്തിമ വിജയം ഒരു പോയിന്റിന് ഭാരതം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഭാരതം വ്യക്തമായ ആധിപത്യം പുലര്‍ത്തി. ഒരവസരത്തില്‍ 9-3ന് മുന്നിട്ട് നില്‍ക്കുകയും ചെയ്തു. പക്ഷെ വളരെ വേഗം കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. പക്ഷെ വിജയം ഭാരതത്തിനൊപ്പം നിന്നു. ഹരീന്ദര്‍ പാല് സന്ധു നേടിയ നിര്‍ണായകമായ രണ്ട് പോയിന്റുകളാണ് ഭാരതത്തിന് വീണ്ടുമൊരു സ്വര്‍ണം അതിവേഗം ഉറപ്പിക്കാനായത്.
പുരുഷ സിംഗിള്‍സ് സ്ക്വാഷ് ഫൈനലിനിറങ്ങിയ സൗരവ് ഘോഷല്‍ വെള്ളിയോടെ മടങ്ങി. മലേഷ്യയുടെ എയ്ന് യോവ് എന്‍ജിയോട് പരാജയപ്പെടുകയായിരു ന്നു. ഒന്നിനെതിരെ മൂന്ന് ഗെയിമുകളില്‍ വിജയിച്ചാണ് എയ്ന് സ്വര്‍ണം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ഘോഷല്‍ തുടര്‍ന്നുള്ള മൂന്ന് ഗെയിമുകള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. സ്കോര്‍: 11-9, 11-9, 11-5, 11-7
പ്രതികരിക്കാൻ ഇവിടെ എഴുതുക: