അനുപമ പരമേശ്വരനും തെലുങ്ക് താരമായ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തീർത്തും അവാസ്തവമായ വാർത്തയാണ് എന്ന് അനുപമ പരമേശ്വരന്റെ അമ്മ സുനിത പ്രതികരിച്ചിരിക്കുകയാണിപ്പോൾ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അങ്ങനെ ഒരു സംഭവവുമില്ലെന്നും വാർത്ത ശരിയല്ലെന്നും അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി.അനുപമ പരമേശ്വരന്റേതായി ബട്ടർഫ്ലൈ സിനിമയാണ് ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: