Categories: Kerala

മുതലപ്പൊഴിയില്‍ വീണ്ടും അപകടം, മത്സ്യത്തൊഴിലാളി മരിച്ചു.

അഴിമുഖം കടക്കുന്നതിനിടെ വള്ളത്തിലിടിച്ച് പരിക്കേറ്റിരുന്നു

Published by

പെരുമാതുറ: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യത്തൊഴിലാളി മരിച്ചു.

പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്.രാവിലെയാണ് അപകടമുണ്ടായത്.

അഴിമുഖം കടക്കുന്നതിനിടെ വള്ളത്തിലിടിച്ച് പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടലിലെ തിരയടിയില്‍ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതര പരിക്കേറ്റത്.പുതുക്കുറിച്ചി സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍ പെട്ടത്. വള്ളത്തില്‍ 38 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by