കോട്ടയം: സിപിഎം എക്കാലവും വെച്ചുപുലര്‍ത്തിയ ഹൈന്ദ വിരുദ്ധത മറനീക്കി പുറത്തു വരാന്‍ തുടങ്ങിയത് പിണറായി വിജയന്റെ ഭരണകാലത്താണ്. മുസ്ലിം വിഘടന വാദികള്‍ സിപിഐഎമ്മിനുള്ളില്‍ ശക്തിപ്രാപിച്ചതും ഇതേകാലയളവിലാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി പറഞ്ഞു.
ഹൈന്ദവ സമൂഹത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ട് അപമാനിക്കുകയും ഇകഴ്‌ത്തുകയും ചെയ്യുന്ന നേതാക്കളെ പിന്തുണയ്‌ക്കുകയും എന്നാല്‍ ഇസ്ലാമികമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കീഴ്‌വഴക്കമാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴുള്ളത്.
പാര്‍ട്ടി സെക്രട്ടറിയേയും മുഖ്യമന്ത്രിയെയും അപ്രസ്തമാക്കുന്ന നീക്കങ്ങള്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും സ്പീക്കര്‍ ഷംസീറിന്റെയുമൊക്കെ ഭാഗത്തു നിന്ന് കഴിഞ്ഞ കാലയളവില്‍ വന്നപ്പോള്‍ അതിനെയൊക്കെ നിസാര വല്‍ക്കരിച്ച സിപിഐഎം നടപടി വര്‍ത്തമാന കേരളവും ഹൈന്ദവ സമൂഹവും കണ്ടതാണെന്നും അദേഹം വ്യക്തമാക്കി.
സിപിഎം നേതാവ് കെ. അനില്‍കുമാറിന്റെ ഭാഗത്തു നിന്നുണ്ടായ തട്ടം പരാമര്‍ശം തീവ്ര മുസ്ലിം സംഘടനകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ്തന്നെ ആലപ്പുഴ എംപി ആരിഫ് ഏറ്റെടുത്തു വിവാദമാക്കിക്കഴിഞ്ഞു. ശബരിമലയില്‍ എസ്എഫ്‌ഐ വനിതകളെ കയറ്റാന്‍ വ്യഗ്രത പൂണ്ട ആരിഫിന് അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം വളരെയധികം അസഹിഷ്ണുതയുണ്ടാക്കി എന്നത് അനില്‍കുമാര്‍ ഒരു ഭൂരിപക്ഷ സമുദായ അംഗമാണ് എന്നത് കൊണ്ട് കൂടിയാണ് എന്ന് ഏതൊരു സാധാരണക്കാരനും മനസിലാകുന്ന കാര്യമാണ്.
മതപരമായ കാര്യങ്ങളെ കുറിച്ച് അനില്‍കുമാര്‍ കുറേകൂടി പഠിക്കണം എന്ന് ആരിഫ് പറയുമ്പോള്‍ സിപിഐഎമ്മിനുള്ളില്‍ ഇസ്ലാം മത വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സ്വീകാര്യത ഉണ്ട് എന്നാണ് മനസിലാകുന്നത് എന്നാല്‍ അതെ സ്വാതന്ത്രം ഹൈന്ദ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ലഭിക്കുന്നില്ല. സിപിഐഎമ്മിനുള്ളിലെ മുസ്ലിം അപ്രമാദിത്യത്തിനു മുന്‍പില്‍ ആജ്ഞാനുവര്‍ത്തികളായി കൊടിപിടിക്കാനും ജയ്‌വിളിക്കാനും മാത്രമുള്ള ഉപകരണമായി ഹൈന്ദവ സഖാക്കള്‍ മാറുന്ന കാഴ്ചയാണ് അനില്‍കുമാറിലൂടെ കാണാന്‍ സാധിക്കുന്നതെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: