ന്യൂദല്‍ഹി: രാജ്യത്ത് നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്തവത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘മൂന്നാം ഭീകരവിരുദ്ധ സമ്മേളന’ത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പാണ് അദേഹം പ്രതികരിച്ചത്.
നമ്മുടെ രാജ്യത്ത് നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്‍ഐഎ ആതിഥേയത്വം വഹിക്കുന്ന ‘മൂന്നാമത് ഭീകരവിരുദ്ധ സമ്മേളനം’ ഇന്ന് ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയും നമ്മുടെ രാഷ്ട്രം സ്വീകരിക്കുന്ന തീവ്രവാദത്തോട് സഹിഷ്ണുതയില്ലാത്ത നയത്തിന് പിന്നിലെ മോദിജിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും ചെയ്യുമെന്നും അമിത് ഷാ എക്സില്‍ പോസ്റ്റ് ചെയ്തു.
ഇന്ന് ദല്‍ഹിയിലെ ചാണക്യപുരി ഏരിയയിലെ സുഷമ സ്വരാജ് ഭവനില്‍ രാവിലെ ആരംഭിച്ച ‘മൂന്നാമത് ഭീകരവിരുദ്ധ സമ്മേളനം’ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു. തീവ്രവാദ ഭീഷണിയെ നേരിടുന്നതിനുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതിനെതിരായ പോരാട്ടത്തില്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിനുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുമായും സംസ്ഥാന സേനകളുമായും ഏകോപിപ്പിച്ചാണ് എന്‍ഐഎ സമ്മേളനം നടത്തുന്നത്.
രാജ്യത്തുടനീളമുള്ള സംസ്ഥാന പോലീസ് സേനകളുടെ തീവ്രവാദ വിരുദ്ധ സ്ക്വാഡും വിവിധ സേനകളില്‍ നിന്നുള്ള മറ്റ് ബന്ധപ്പെട്ട ഉദേവഹ്യാഗസ്ഥരും തീവ്രവാദ വിരുദ്ധ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് വകുപ്പുകളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭീകരവാദ ഫണ്ടിങ് മുതല്‍ തീവ്രവാദ വിരുദ്ധ പ്രശ്നങ്ങള്‍, ഖാലിസ്ഥാനി പോലുള്ള നിരോധിത ഭീകര സംഘടനകളുമായുള്ള ഗുണ്ടാസംഘങ്ങളുടെ വിദേശബന്ധങ്ങള്‍ എന്നിവയും പോലീസ് സൂപ്രണ്ട് മുതല്‍ ഡയറക്ടര്‍ ജനറല്‍ വരെയുളള വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.
ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിന് ഔദ്യോഗികവും അനൗദ്യോഗികവുമായ ചാനലുകളുടെ ഉപയോഗം, തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിന് പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവയും ചര്‍ച്ചാവിഷയമാകും. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവരങ്ങളും മികച്ച രീതികളും പങ്കിടുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതും ചടങ്ങില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റ് വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: