തലൈവർ രജനീകാന്ത് ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പത്ത് ദിവസത്തെ ഷൂട്ടിംഗിന്റെ ഭാഗമായാണ് രജനീകാന്ത് തലസ്ഥാനത്തെത്തിയത്. തലൈവർ-170 എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം തലസ്ഥാനത്തെത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ താരത്തിന് വൻ സ്വീകരണമായിരുന്നു നൽകിയത്. ശംഖുമുഖത്തും വെള്ളായണിയിലും ഉൾപ്പെടെ തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിലാകും ഷൂട്ടിംഗ് ലൊക്കേഷനുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: