ജോര്‍ജ് കുര്യന്
സത്യസന്ധമായ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കുന്നതിന് ജന്മഭൂമി വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണ്. ദേശീയ താല്പര്യങ്ങള് സംരക്ഷിക്കുന്ന സമീപനമാണ് ജന്മഭൂമിയുടേത്. പണം വാങ്ങി അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വാര്‍ത്ത നല്കുന്ന കാലഘട്ടമാണിത്. ഇതില്‍ ദേശ ദ്രോഹപ്രവര്ത്തനത്തിന് വരെ മാധ്യമങ്ങള്‍ കൂട്ടു നില്ക്കുന്നു.
രാജ്യത്തിന്റെ ഉയര്‍ച്ചയും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഒന്നാമതെത്തുകയും ചെയ്യുമ്പോള്‍ അതിനെ തകര്‍ക്കാനുള്ള വ്യഗ്രതയിലാണ് ഇവിടുത്തെ ഇടതുപക്ഷവും കോണ്‍ഗ്രസ്സും. വിദേശ രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങി അവരതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഏറെ ഞെട്ടലുളവാക്കുന്ന വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കൂട്ടുനില്‍ക്കുന്ന നിലപാട് സ്വീകരിച്ച ചില മാധ്യമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നുകഴിഞ്ഞു.
വിദേശ രാജ്യങ്ങളുടെ അച്ചാരം പറ്റി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനുമുന്നിലെത്തുക്കുക തന്നെ വേണം. അത്തരം മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അത് രാജ്യ താല്‍പര്യത്തിനാണെന്ന് ജനങ്ങള്‍ക്കറിയാം. മറ്റേത് രാജ്യത്തേക്കാളും മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യം തന്നെയാണ് ഭാരതം. എന്നാല്‍ അത് രാജ്യതാല്പര്യത്തിന് അനുസരിച്ചാകണം. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയുടെ പ്രസക്തി ഏറുന്നത്.
ദേശസ്നേഹം മുറുകെ പിടിച്ചുകൊണ്ടാണ് ജന്മഭൂമിയുടെ മുന്നോട്ടുള്ള പ്രയാണം. ദേശസ്നേഹം വളര്‍ത്തുന്നതിലും ജന്മഭൂമി പ്രധാന പങ്ക് വഹിക്കുന്നു. ഇത് വരും തലമുറയ്ക്ക് മുതല്‍ക്കൂട്ടാണ്. ജന്മഭൂമിയുടെ പ്രചാരം വര്‍ദ്ധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അസത്യം പറയുന്ന നിരവധി മാധ്യമങ്ങള്‍ക്കിടയില്‍ സത്യത്തിന്റെ ദീപമാണ് ജന്മഭൂമി. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും മുന്നിട്ടിറങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: