ഹാങ്ചൊ: പുരുഷ കബഡി ഗ്രൂപ്പ് മത്സരത്തില്‍ തായ്ലന്‍ഡിനെ തകര്‍ത്ത് ഭാരതം. 63-26നാണ് ഭാരതത്തിന്റെ ജയം. ഗ്രൂപ്പ് എയില്‍ ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് ഭാരതം ഇന്നിറങ്ങും. ചൈനീസ് തായ്പേയും ജപ്പാനുമാണ് എതിരാളികള്‍.
ആദ്യ നിമിഷങ്ങളില്‍ തായ്ലന്ഡ് ഭാരതത്തിനെതിരെ തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭാരതം കളി തിരികെപിടിച്ചു. പിന്നീട് ഭാരതം ആധിപത്യം ഏറ്റെടുത്തതോടെ തായ്ലന്‍ഡിന് ഒരവസരത്തില്‍ പോലും തിരിച്ചുവരാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: