തിരുവനന്തപുരം: കേരളത്തില്‍ ആയിരക്കണക്കിന് രോഗികള്‍ മരണാനന്തര അവയവദാനം കാത്ത് മരണത്തോട് മല്ലടിച്ച് കഴിയുന്ന അവസ്ഥയില്‍ ആ പ്രക്രിയയെത്തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്.
അവരുടെ നിക്ഷിപ്ത താല്പര്യങ്ങള്ക്കുവേണ്ടി ഈ പ്രക്രിയതന്നെ ഇല്ലാതാക്കിക്കളയുവാന്‍ ഉതകുന്ന തരത്തിലുള്ള ദുഷ്പ്രചരണങ്ങളാണ് അവര്‍ നടത്തിവരുന്നത്. ഈ മാഫിയക്കെതിരെ കൃത്യമായി അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: