കോഴിക്കോട് : ആര്‍എസ്എസിന്റെ എ ടീം സിപിഎമ്മാണെന്നും ബിജെപി കേരളത്തില്‍ ആര്‍എസ്എസിന്റെ ബി ടീം മാത്രമാണെന്നും മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ളിയ.
സിപിഎമ്മില്‍ കാവികമ്മ്യൂണിസ്റ്റുകള് ഉണ്ടെന്നതാണ് ഫാത്തിമ തെഹ്ളിയയുടെ മറ്റൊരു കണ്ടെത്തല്‍. തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റുകള്‍ക്ക് കൂടിയാണെന്നും ഫാത്തിമ തെഹ്ളിയ ആരോപിക്കുന്നു.
സിപിഎം നേതാവ് അനില്‍കുമാര്‍ തട്ടത്തിനെതിരെ നടത്തിയ പ്രസ്താവനയോട് സമൂഹമാധ്യമത്തില്‍ പ്രതികരിക്കുകയായിരുന്നു ഫാത്തിമ തെഹ്ളിയ. അനില്‍ കുമാര്‍ ഹിന്ദുവായതുകൊണ്ടാകാം ഫാത്തിമ തഹ്ളിയ കാവി കമ്മ്യൂണിസ്റ്റെന്ന് വിളിച്ചതെന്നും രാഷ്ട്രീയ വിശകലനവിദഗ്ധര്‍ പറയുന്നു. തട്ടം തലയിലിടാന്‍ തന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഗുണമാണെന്നായിരുന്നു സിപിഎം നേതാവ് അനില്‍കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദപ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: