Categories: World

ശത്രുവിന് വച്ച കെണിയില്‍ കുടുങ്ങിയത് സ്വന്തം അന്തര്‍വാഹിനി; ചൈനയുടെ 55 സൈനികര്‍ കൊല്ലപ്പെട്ടു

മഞ്ഞക്കടലിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് കപ്പലുകളെ ലക്ഷ്യം വച്ച് ചൈന തന്നെ ഒരുക്കിയ കെണിയിലാണ് അന്തര്‍വാഹിനി അകപ്പെട്ടത്

Published by

ബീജിംഗ്: യു എസിലെയും ബ്രിട്ടനിലെയും മറ്റും കപ്പലുകള്‍ക്ക് വച്ച കെണിയില്‍ കുടുങ്ങിയത് ചൈനയുടെ സ്വന്തം അന്തര്‍വാഹിനിയും പട്ടാളക്കാരും. കെണിയില്‍ കുടുങ്ങി ചൈനീസ് ആണവ അന്തര്‍വാഹിനിയിലെ 55 സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മഞ്ഞക്കടലിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് കപ്പലുകളെ ലക്ഷ്യം വച്ച് ചൈന തന്നെ ഒരുക്കിയ കെണിയിലാണ് അന്തര്‍വാഹിനി അകപ്പെട്ടത്. ചൈനീസ് പിഎല്‍എ നാവികസേനയുടെ ‘093-417’ അന്തര്‍വാഹിനിയുടെ ക്യാപ്റ്റനും 21 നാവികരും ഉള്‍പ്പെടെ 55പേരാണ് കൊല്ലപ്പെട്ടത്.

ശത്രു രാജ്യങ്ങളുടെ കപ്പലുകളെയും അന്തര്‍വാഹിനികളെയും തകര്‍ക്കാനായി ചൈനീസ് നാവികസേന ചങ്ങലയും നങ്കുരവും ഒരുക്കിയിരുന്നു. ഇതില്‍ കുടുങ്ങിയ ചൈനീസ് അന്തര്‍വാഹിനി ഉപരിതലത്തിലേയ്‌ക്ക് എത്താന്‍ കഴിയാതെ തകരാറിലാവുകയായിരുന്നു. അന്തര്‍വാഹിനിക്കുള്ളിലെ ഓക്സിജന്‍ ലഭ്യത ഇല്ലാതായതോടെ നാവികര്‍ ദാരുണമായി മരിക്കുകയായിരുന്നവെന്നാണ് യുകെയില്‍ നിന്നുള്ള രഹസ്യ ഏജന്‍സി റിപ്പോര്‍ട്ട്.

ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയ്‌ക്ക് സമീപം കടലില്‍ അന്തര്‍വാഹിനി മുങ്ങിത്താഴ്ന്നതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, അപകടം സംബന്ധിച്ച് ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by