സ്റ്റോക്ക്‌ഹോം: നാനോടെക്‌നോളജിയിൽ മുന്നേറ്റം നടത്തിയ മൂന്നു യു.എസ്. ഗവേഷകർ 2023-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായി. ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രുസ്, അലെക്‌സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞർ നാനോടെക്‌നോളജിയിൽ പുതിയ വിത്തു വിതയ്‌ക്കുകയാണ് ചെയ്തതെന്ന് സ്വീഡിഷ് അക്കാദമിയുടെ വാർത്താക്കുറിപ്പ് പറയുന്നു. ടെലിവിഷനും എൽ.ഇ.ഡി വിളക്കുകളും മുതൽ സർജറിയുടെ രംഗത്ത് വരെ ഈ കണ്ടെത്തൽ ഇന്ന് പ്രയോഗിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: