തലൈവർ 170 ന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും .വെള്ളായണി കാർഷിക കോളേജ് ,ശംഖുംമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക .ചിത്രത്തിന്റെ നിർമാണം ലൈക്ക പ്രൊഡക്ഷൻസ് ആണ് .ഇതാദ്യമായാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ ചിത്രം ഷൂട്ട് ചെയ്യുന്നത്. 32 വർഷത്തെ ഇടവേളക്ക് ശേഷം രജനി അമിതാഭ്ബച്ചൻ കൂട്ടുകെട്ടില്‍ വരുന്ന ചിത്രം എന്ന പ്രത്യേകതയും തലൈവര്‍ 170നുണ്ട്.ടി ജെ ജ്ഞാനവേൽ രാജ ജയ് ഭീമന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തലൈവർ 170 .
വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പത്ത് ദിവസത്തെ ഷൂട്ടിംഗാണ് തിരുവനന്തപുരത്ത് നടക്കുക എന്നാണ് വിവരം.അമിതാബ് ബച്ചൻ ,മഞ്ജു വാര്യർ,റാണാ ദഗ്ഗുബതി ,ഫഹദ് ഫാസിൽ എന്നിവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് ,ശംഖുംമുഖത്തും ദേശീയപാതയിലുമാണ് ഷൂട്ടിങ് നടക്കുക .കന്യാകുമാരി ക്കാരനായ പോലീസ് ഓഫീസറായാണ് രജനി ചിത്രത്തിൽ എത്തുക എന്നാണ് വിവരം .മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയിൽ ലീഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: