സിപിഎമ്മിൽ ഉണ്ണാനും ഉടുക്കാനും വിശ്വാസപരമായ വേർതിരിവുകൾ ഉണ്ട് ..! മതപരമായ വിശ്വാസങ്ങളെ പടിക്ക് പിറുത്തുനിർത്തണമെന്ന തീരുമാനം പാസാക്കിയ പാർട്ടി പ്ലീനത്തിൽ ഇസ്ലാം മത വിശ്വാസികൾക്ക് നിസ്കരിക്കാൻ വേദിയൊരുക്കിയതും ഇതേ പാർട്ടിതന്നെയാണ്.
മത വിശ്വാസങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഏകപക്ഷീയമാണ്.
ആരിഫിനും ജലീലിനും ആചാരപരമായ കാര്യങ്ങളിൽ വിശ്വസിക്കുകയും ഇസ്ലാം മത ആചാരങ്ങളെ സംരക്ഷിക്കുകയും ചെയ്യാം അത് അവർക്ക് കമ്മ്യുണിസ്റ്റ് പാർട്ടി അനുവദിച്ചു കൊടുത്തിരിക്കുന്ന അപ്രഖ്യാപിത മത സ്വാതന്ത്രമാണ്…. എന്ന് വെച്ച് ഹിന്ദു കമ്മ്യുണിസ്റ്റായ കെ അനിൽ കുമാർ ഇസ്ലാം മത നിയമങ്ങളെ ഹെൻഗൽസ്.. കാറൽമാക്സ് മാതൃകയിൽ വിമർശിക്കാനോ മറ്റ് അവകാശ വാദങ്ങൾക്കോ വന്നാൽ അത് ഭൗതിക വാദ ലംഘനമായി കണ്ട് തിരുത്തൽ നടപടിയിലേക്ക് പോകും.
‘വേണ്ടി വന്നാൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച് ഒരു വണ്ടി വിടുമെന്ന് പറയാതെ പറഞ്ഞു.’ കഴിഞ്ഞ മണിക്കൂറിൽ ആലപ്പുഴ എംപി ആരിഫും പഴയ സിമി വിപ്ലവ സിംഹം ജലീലും’ അവർക്ക് പിന്തുണയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ‘
ശബരി മലയിലെ ആചാര ലംഘനവും, ഗണപതിയെ മിത്തായി കാണണം എന്നുള്ള പരാമർശവും,ശ്രീനാരായണ ഗുരുവിനെ പോലുള്ള ഹൈന്ദവ ആചാര്യന്മാരെ കുരിശിലേറ്റി ചാട്ടവാറിനടിച്ചതും ദുർഗയെ സെക്സി എന്ന് വിശേഷിപ്പിച്ചതും സരസ്വതി ദേവിയെ മോശമായി ക്യാമ്പസിൽ ചിത്രികരിച്ചതും. മത നിന്ദയോ ആചാര ലേഖനമോ അല്ല എന്ന് ചാനൽ ചർച്ചകളിൽ വന്ന് ക്യാപ്സൂൾ ഇറക്കുന്ന അനിൽ കുമാറിനെപ്പോലുള്ള ഇടതു പക്ഷത്തെ ഹൈന്ദ ഭൂരിപക്ഷം ഇനിയെങ്കിലും സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണം.
എഎ റഹീമിനെ പോലുള്ളവർക്കും ജലീലിനെ പോലുള്ളവർക്കും ഷംസീറിനെ പോലുള്ളവർക്കുമുള്ള മത സ്വാതന്ത്രം ഹൈന്ദവർക്ക് സിപിഐഎം പാർട്ടിയിൽ അനുവദിച്ചിട്ടില്ലെന്ന്..’
അല്ലങ്കിൽ ഹൈന്ദ സഖാക്കൾക്ക് നേരെ പാർട്ടിയിൽ നിന്ന് ഉയരുന്ന ശബ്ദം എസ്ഡിപിഐയുടേതിന് സമാനമായിരിക്കും. എന്ന് കൂടി ഓർമിപ്പിക്കുന്നു
എന് ഹരി
ബിജെപി മേഖല അധ്യക്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: