കുമ്മനം രാജശേഖരന്
ദേശീയ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിക്കുന്ന ജന്മഭൂമി, കേരളത്തിന്റെ മാധ്യമ രംഗത്ത് അനിവാര്യമാണ്. ദേശീയതയും ദേശീയ താല്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്ന പല പത്രങ്ങളും നമുക്ക് ഉണ്ടായിരുന്നു. ശ്വാസംമുട്ടിച്ച് അവയെ ഇല്ലാതാക്കി. കേരള സര്‍ക്കാരിന്റെ ഒരു വിധ സഹായവും ഇല്ലാതെയാണ് ജന്മഭൂമി മുന്നോട്ടു പോയത്. ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും വഴികളിലൂടെ എല്ലാ വിപല്‍സന്ധികളെയും എതിര്‍പ്പുകളേയും മറികടന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും പൊതുജനാഭിപ്രായ രൂപീകരണത്തിനുമായി ജന്മഭൂമി നിലകൊള്ളുന്നു. മറ്റ് പത്രങ്ങള്‍ക്ക് വഹിക്കാനാകാത്ത ദൗത്യമാണ് കേരളത്തില്‍ ജന്മഭൂമി നിര്‍വഹിക്കുന്നത്. സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിനാണ് ജന്മഭൂമി പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ജന്മഭൂമിയുടെ ശബ്ദം പലരെയും അലോസരപ്പെടുത്തുന്നുണ്ട്.
ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കൊണ്ട് കഷ്ടപ്പാടിന്റെ വലിയ കാലങ്ങളെ കടന്നുവന്ന ജന്മഭൂമിക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്. മാധ്യമരംഗത്തെ വെല്ലുവിളികളെയും മത്സരങ്ങളെയും അവസരങ്ങളാക്കി മുന്നേറാന്‍ ജന്മഭൂമിക്ക് എല്ലാവരുടേയും പിന്തുണയുണ്ടാകണം. ഓരോരുത്തരും വരിക്കാരാകുന്നതോടൊപ്പം കൂടുതല്‍ പേരെ ജന്മഭൂമി വരിക്കാരാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലും പങ്കാളികളാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: