ജയ്പ്പൂർ: ഊഞ്ഞാലിൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം. ആദിൽ എന്ന കുട്ടിയാണ് മരിച്ചത്. ആദിലിന്റെ വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ ആടവെയായിരുന്നു അപകടം.
വീട്ടിലെ നവജാത ശിശുവിന് വേണ്ടി കെട്ടിയതായിരുന്നു ഊഞ്ഞാൽ. മറ്റുകുട്ടികൾക്കൊപ്പം ആടി കളിക്കവെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. പിന്നാലെ കുട്ടി ഛർദ്ദിക്കുകയും അബോധാവസ്ഥയിൽ ആകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: