ഗാങ്ടോക്: സിക്കിമിലെ ലാച്ചന്‍ താഴ്വരയിലെ തീസ്ത നദിയില്‍ ഇന്നലെ രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് 23 സൈനികരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളിലാണ് മേഘവിസ്ഫോടനം ഉണ്ടയത്. ഇതാണ് തീസ്ത നദിയിലെ ജലനിരപ്പുയരാണ് കാരണമായത്.
ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടത്തും സാഹചര്യം മോശമാക്കി. നദിയില്‍ 15 മുതല്‍ 20 അടിവരെ ജലനിരപ്പുയര്‍ന്നു. ഇതേത്തുടര്‍ന്ന് സിങ്താമിലെ ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു. കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഗാംഗ്ടോക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സിങ്തം ടൗണിലെ തീസ്ത നദിയിലെ ഇന്ദ്രേനി പാലവും വെള്ളപ്പൊക്കം കൊണ്ടുപോയി. പുലര്‍ച്ചെ നാലു മണിയോടെ ബലൂതാര് കുഗ്രാമത്തിന്റെ ഒരു ബന്ധിപ്പിക്കല്‍ പാലവും ഒഴുകിപ്പോയെന്ന് ഗാങ്ടോക്ക് ജില്ലാ ഭരണകൂടം പറഞ്ഞു. ഗാങ്ടോക്കില്‍ നിന്ന് 90 കിലോമീറ്റര്‍ വടക്ക് മാറിയുള്ള ചുങ്താങ് പട്ടണത്തിലാണ് തീസ്ത സ്റ്റേജ് 3 അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ചിട്ടുമുണ്ട്.
മംഗന്‍ ജില്ലയിലെ ദിക്ചുവിലുള്ള തീസ്ത സ്റ്റേജ് 5 അണക്കെട്ട് അതീവ ജാഗ്രതാ നിര്‍ദേശത്തിന് ശേഷം ഷട്ടര്‍ തുറന്നു. ഡാമിന്റെ കണ്ട്രോള് റൂമിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ഗാംഗ്ടോക്കിലെ സിങ്ടാമില്‍ തീസ്ത നദിക്ക് സമീപമുള്ള നിരവധി വീടുകളാണ് ഒഴിപ്പിച്ചത്. കൂടാതെ, പട്ടണത്തിലെ സിങ്തം സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ താല്‍ക്കാലിക ദുരിതാശ്വാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: