അഹമ്മദാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഭാരതം വേദിയൊരുക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നാളെ ഉച്ചയ്‌ക്ക് രണ്ടിന് ഉദ്ഘാടന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ആദ്യമത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, കിവീസിനെ നേരിടും. 2019 ലോകകപ്പിന്റെ ഫൈനലിലും ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. 10 ടീമുകള്‍ അണിനിരക്കുന്ന പോരാട്ടങ്ങളില്‍ 48 മത്സരങ്ങള്‍ ഉണ്ടാകും. 10 വേദികളിലായാണ് മത്സരങ്ങള്‍. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ധര്‍മശാല എന്നിവയാണ് വേദികള്‍. നവം. 15ന് ആദ്യ സെമി മുംബൈയിലും 16ന് രണ്ടാം സെമി കൊല്‍ക്കത്തയിലും
അരങ്ങേറുമ്പോള്‍ നവംബര്‍ 19ന് ഫൈനല്‍ അഹമ്മദാബാദില്‍ അരങ്ങേറും.
കഴിഞ്ഞ തവണത്തെപ്പോലെ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടിനു ശേഷം പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമി കളിക്കും.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചപ്പോള്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്സ് എന്നിവര്‍ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറി. എന്നാല്‍, എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ ലോകകപ്പിന് യോഗ്യത നേടാനായില്ല.
അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ് വേദികളില്‍ അഞ്ച് വീതം മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ഹൈദരാബാദില്‍ മൂന്നു മത്സരങ്ങളാണുള്ളത്. 132000 പേര്‍ക്ക് കളികാണാനുള്ള സൗകര്യമുള്ള നരേന്ദ്രമോദി സ്റ്റേഡിയമാണ് ഏറ്റവും വലുത്. 66000 പേര്‍ക്ക് കൊല്‍ക്കത്തയില്‍ കളികാണാം. ഏറ്റവും കുറഞ്ഞ ആള്‍ക്കാര്‍ക്ക് നേരിട്ട് കളികാണാനാവുന്നത് ധര്‍മശാലയിലെ സ്റ്റേഡിയത്തിലാണ്, 23000.
ഭാരതത്തിന്റെ ആദ്യ മത്സരം ഈ മാസം എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാരത-പാക് പോരാട്ട് 14ന് അഹമ്മദാബാദില്‍ നടക്കും. സന്നാഹ മത്സരങ്ങള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും. ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്ന ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്ന് അഹമ്മദാബാദിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: