ന്യൂദല്‍ഹി: ഇടത് ബുദ്ധിജീവികളും മോദി വിരുദ്ധ ജേണലിസ്റ്റുകളും എന്‍ജിഒകളും ഗവേഷണം ചെയ്ത് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ കണ്ടെത്തിയ ആയുധമാണ് ജാതിസെന്‍സസിന് ശേഷം അഴിച്ചുവിടുന്ന ജാതിക്കലാപം. ഒറ്റക്കെട്ടായി നില്‍ക്കാനാവാത്ത വിധം ഹിന്ദു വോട്ടുകളെ ജാതിക്കലാപത്തിലൂടെ ചിതറിക്കുക എന്നതാണ് ഈ ഗൂഢപദ്ധതി. ഇതിന്റെ ഭാഗമായി തിരക്കിട്ട് ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ബീഹാറിലെ ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്ക വിഭാഗക്കാരാണെന്നാണ് സർവേ റിപ്പോർട്ട്. ഇതിൽ 36 ശതമാനം അതിപിന്നാക്ക വിഭാഗക്കാരാണ്. പട്ടികജാതി വിഭാഗം 19.65 ശതമാനവും പട്ടികവർഗക്കാർ 1.68 ശതമാനവുമാണ്. സവര്‍ണ്ണര്‍ 16 ശതമാനമാണെന്നും കണ്ടെത്തിയിരിക്കുന്നു.15.52 ശതമാനമാണ് ജനറൽ വിഭാഗക്കാർ. 13കോടിയാണ് സംസ്ഥാനത്തെ ആകെ ജനസംഖ്യ.
ഭൂമിഹാർ 2.86 ശതമാനം, ബ്രാഹ്‌മണർ 3.66 ശതമാനം, മുശാഹർ 3 ശതമാനം, യാദവർ 14 ശതമാനം എന്നിങ്ങനെയാണ് സെൻസെസ് പ്രകാരമുള്ള കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികൾ .0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനർ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനമാണ്. ദാരിദ്രരെ സഹായിക്കാനെന്ന് പറഞ്ഞാണ് തിരക്കിട്ട് ജാതി സെന്‍സസ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതു വഴി ഹിന്ദുക്കളെ പിന്നാക്കക്കാര്‍, അതിപിന്നാക്കക്കാര്‍ എന്നിങ്ങനെ തിരിക്കുകയും അവരെ വീണ്ടും വിവിധ ജാതികളാക്കി തിരിച്ചും സംവരണത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുകയാണ് ലക്ഷ്യം.സവര്‍ണ്ണനെയും പിന്നാക്ക വിഭാഗക്കാനെയും തമ്മില്‍ പിന്നാക്ക വിഭാഗക്കാരനെയും പട്ടികജാതിക്കാരനെയും തമ്മില്‍, ഭൂമിഹാറിനെയും ബ്രാഹ്‌മണരെയും തമ്മില്‍….എന്നിങ്ങിനെ പല രീതിയിലായിരിക്കും ജാതിക്കലാപം അരങ്ങേറുക. ജോലി സംവരണത്തിന്റെ പേരില്‍ ആത്മാഹുതി വരെ നടക്കാം. അതോടെ ഹിന്ദുക്കള്‍ തമ്മില്‍ത്തല്ലും. ബീഹാറില്‍ ലാലുപ്രസാദ് യാദവും തേജസ്വി യാദവും ആര്‍ജെഡിയും ആയുധങ്ങള്‍ മൂര്‍ച്ച കൂടുകയാണ്.
ഇതാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകത്തില്‍ നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെയാണ് ജാതിയുടെ തീ അവിടെ കോണ്‍ഗ്രസും എന്‍ജിഒകളും ന്യൂനപക്ഷവിഭാഗവും ചേര്‍ന്ന് ആളിക്കത്തിച്ചത്. പിന്നാക്ക വിഭാഗത്തില്‍പെട്ട ചിലര്‍ക്ക് മാത്രം സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരെ ബഞ്ജാര സമുദായത്തില്‍പ്പെട്ടവരെ ഇളക്കിവിടുകയായിരുന്നു കോണ്‍ഗ്രസ്. ശിവമൊഗ്ഗയിലുള്ള മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയുടെ വീട് അക്രമികള്‍ ആക്രമിച്ചു. പ്രകടനക്കാര്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈയുടെ പേസ്റ്ററുകള്‍ കീറി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഏറ്റുമുട്ടലിനിടയില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഇത് ഒരു റിഹേഴ്സലായിരുന്നു. വലിയ ജാതിക്കലാപങ്ങള്‍ അഴിച്ചുവിടാന്‍ കഴിയുമോ എന്ന് പരിശോധിക്കാനുള്ള റിഹേഴ്സല്‍. അതില്‍ കോണ്‍ഗ്രസ് വിജയിച്ചു. കര്‍ണ്ണാടകത്തില്‍ അവര്‍ ഭരണം പിടിച്ചു.
ഇന്നിപ്പോള്‍ ഭാരതമൊട്ടാകെ ഹിന്ദുവിഭാഗത്തെ പല തട്ടുകളിലായി ജാതി സെന്‍സസ് വഴി വിഭജിച്ച് തമ്മിലടിപ്പിക്കാനാണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യയും ഭാരതത്തിലെ എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നത്. സെൻസസ് എല്ലാവർക്കും ഗുണകരമാകുമെന്നും ദരിദ്രരുൾപ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതുമാണെന്ന നിഷ്കളങ്കമായ നേട്ടമാണ് ഇവര്‍ കൊട്ടിഘോഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക