ധര്‍മ്മോ രക്ഷതി രക്ഷിത: ഈശ്വരന്‍ രക്ഷിക്കണമെങ്കില്‍ ഈശ്വരനെ ധര്‍മ്മത്തെ രക്ഷിക്കാന്‍ നാം തയ്യാറാകണം എന്ന ചൊല്ല് ഗുജറാത്തിലെ സൂറത്തില്‍ ശരിയാണെന്ന് തെളിഞ്ഞു. സൂറത്തിലെ ഡമ്മാസ് ബീച്ചില്‍ നടന്ന അത്ഭുത സംഭവം. കടലില്‍ മുങ്ങി കാണാതായ 13 വയസ്സുകാരനെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തിയതാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുത്തശിയോടൊപ്പം അംബാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ലഖന്‍ സഹോദരന്‍ കരന്‍ , സഹോദരി അഞ്ജലി. ക്ഷേത്രദര്‍ശനം കഴിഞ്ഞപ്പോള്‍ മുത്തശി അവരെ ഡുമാസ് ബീച്ചിലേയ്‌ക്ക് കൊണ്ടുപോയി.
അവിടെ കടലില്‍ കളിക്കുന്നതിനിടെ ലഖനും, സഹോദരനും തിരയില്‍പ്പെടുകയായിരുന്നു. സഹോദരനെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷിച്ചെങ്കിലും ലഖനെ കണ്ടെത്താനായില്ല. തീരത്തുണ്ടായവര്‍ ശ്രമിച്ചെങ്കിലും കടല്‍ക്ഷോഭം തീവ്രമായിരുന്നു. തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ കടല്‍ക്ഷോഭം കാരണം അന്വേഷണം കാര്യമായി നടത്താനായില്ല. ലഖൻ ഇനി ഇല്ലെന്ന് എല്ലാവരും ഏതാണ്ട് നിഗമനത്തിലെത്തിയിരുന്നു. എന്നിരുന്നാലും ലഖൻ ജീവനോടെ തിരിച്ചെത്തി.
എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ലഖന്റെ പിതാവ് വികാസിന് ഒരു ഫോണ്‍ സന്ദേശമെത്തി . മകന്‍ ജീവിച്ചിരിപ്പുണ്ടെന്നും പൂര്‍ണ്ണമായും ആരോഗ്യവാനാണെന്നുമായിരുന്നു സന്ദേശം . കടലിലേക്ക് ഒഴുകിയ ലഖന് പിടിവള്ളിയായി കിട്ടിയത് ഗണേശ ചതുര്‍ത്ഥിയ്‌ക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹമായിരുന്നു .
അതില്‍ പിടിച്ച് കിടന്ന ലഖന്‍ ഡുമാസില്‍ നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലേക്കാണ് ഒഴുകിയതെന്ന് പൊലീസ് പറയുന്നു. നവസാരിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലഖനെ കണ്ടെത്തിയത് . അവശനിലയില്‍ കണ്ടെത്തിയ ലഖനെ ബോട്ടില്‍ കയറ്റി ഭക്ഷണവും വെള്ളവും നല്‍കി. വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ പറയുന്നതിങ്ങനെ. നവദുര്‍ഗ എന്ന ബോട്ടില്‍ എട്ടോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയതായിരുന്നു. അവര്‍ കടല്‍ത്തീരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയിരുന്നു. അന്നേരമാണ് ആ കാഴ്ച കണ്ടത്.
കടലിന്റെ നടുവില്‍ മരപ്പലകയില്‍ ഇരിക്കുന്ന ഒരു കുട്ടി കൈകള്‍ ഉയര്‍ത്തി സഹായത്തിനായി ആംഗ്യം കാണിക്കുന്നതായി കണ്ടു. ഉടന്‍ തന്നെ ബോട്ടുമായി കുട്ടിയുടെ അടുത്തെത്തി, അന്നേരം കുട്ടി അവന്റെ ജീവനാഡിയായിരുന്ന ഗണേശ വിഗ്രഹത്തെ കെട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ്. ബോട്ടില്‍ കയറ്റി, അവന് വെള്ളവും ഭക്ഷണവും നല്‍കി. നിര്‍വൃതിയോടെ അവര്‍ പറഞ്ഞു.
തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ സൂറത്തിലെ ദുമ്മാസ് കടല്‍ത്തീരത്ത് കടലില്‍ മുങ്ങി കാണാതായ കുട്ടി തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു. പന്ത്രണ്ട് മണിക്കൂറിന് ശേഷം ഞായറാഴ്ച രാവിലെ മത്സ്യത്തൊഴിലാളികള്‍ കുട്ടിയുമായി ബിലിമോറയിലെത്തി പോലീസിന് കൈമാറി.
36 മണിക്കൂറിന് ശേഷം അതിജീവിക്കുക എന്നത് അത്ഭുതം അല്ലാതെ മറ്റെന്താണ്. നവസാരി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ആരോഗ്യനില സ്ഥിരീകരിച്ചു. ഐസിയുവില്‍ മെഡിക്കല്‍സംഘത്തില്‍ മേല്‍നോട്ടത്തില്‍ 24 മണിക്കൂര്‍ തീവ്രപരിചരണത്തിന് ശേഷം ലഖന്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചു.
ഗുജറാത്ത് ബിജെപി അധ്യക്ഷനും പ്രാദേശിക ലോക്‌സഭാംഗവുമായ സിആർ പാട്ടീലും ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ എത്തിയിരുന്നു. നന്നായി പഠിച്ച് ഡോക്ടറാകാൻ തന്റെ പുതിയ ജീവിതം പ്രയോജനപ്പെടുത്താൻ പാട്ടീൽ ലഖനോട് പറഞ്ഞു. ഗണേശമൂർത്തിയുടെ പിൻബലത്തിൽ അഞ്ചാം ക്ലാസ് കുട്ടി കടലിൽ 18 മണിക്കൂർ അതിജീവിച്ചുവെന്നറിഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്ന് പാട്ടീൽ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: