ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരത്തില്‍ നേപ്പാളിനെ 23 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നു. സ്പോര്‍ട്സ് ക്ലൈംബിംഗില്‍ അനിഷ വര്‍മയും ശിവ്പ്രീത് പന്നുവും വനിതകളുടെ സ്പീഡ് യോഗ്യതാ ഇനത്തില്‍ ആദ്യ 16-ല്‍ പ്രവേശിച്ചു. അമ്പെയ്ത്തില്‍ അദിതി ഗോപിചന്ദിനെ പരാജയപ്പെടുത്തി ജ്യോതി സുരേഖ വെണ്ണം വ്യക്തിഗത വനിതാ കോമ്പൗണ്ട് ഇനത്തില്‍ ഫൈനലില്‍ കടന്നു.
അദിതി ഗോപിചന്ദ് സ്വാമി വെങ്കലത്തിനായി മത്സരിക്കും. ഏഷ്യന്‍ ഗെയിംസ് റെക്കോഡ് സ്കോര്‍ രണ്ടുതവണ അവര്‍ ഈയിനത്തില്‍ തകര്‍ത്തു. പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ക്വാര്‍ട്ടര്‍ ഫൈനലില്‍ അഭിധേക് വര്‍മ ഖസാകിസ്ഥാന്റെ ആന്ദ്രെ ത്യുത്യുനെ പരാജയപ്പെടുത്തി. ഓജസ് പ്രവീണ്‍ ഡിയോട്ടാലെ 150-146 എന്ന സ്കോറിനാണ് യാങ് ജേവോണിനെ പരാജയപ്പെടുത്തിയത്. 147-145 എന്ന സ്കോറിന് കൊറിയയ്ക്കെതിരായ വിജയത്തോടെ അഭിഷേക് വര്‍മ പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് ഫൈനലില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഓജസ് സ്വര്‍ണ്ണ മെഡലിനായി അഭിഷേകിനെ നേരിടും.
വനിതാ ഹോക്കിയില്‍, തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഹോങ്കോങ്ങിനെ 13-0ന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. വനിതകളുടെ 800 മീറ്ററില്‍ ചന്ദ, ഹര്മിലന് ബെയ്ന്‍സ് എന്നിവര്‍ ഹീറ്റ്സില്‍ ഒന്നാം സ്ഥാനം നേടി. ടെന്നീസില്‍ വനിതാ ടീം മംഗോളിയയെ 3-0ന് തോല്പിച്ചു. പൂള് എയില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് സ്ക്വാഷ് ജോഡികളായ ദീപിക പള്ളിക്കലും ഹരീന്ദര്‍ പാല് സിംഗ് സന്ധുവും ജപ്പാനെ പരാജയപ്പെടുത്തി.
പുരുഷന്മാരുടെ 4 ഃ 400 മീറ്റര്‍ റിലേ റൗണ്ട് 1 ല്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. കബഡിയില്‍, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ 55-18 ന് ബംഗ്ലാദേശിനെ തോല്പിച്ചു. ബാഡ്മിന്റണില്‍ എച്ച്എസ് പ്രണോയും പി വി സിന്ധുവും പ്രി ക്വാട്ടറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: