ഇസ്ലാമബാദ് : ക്രിക്കറ്റ് കളിക്കുന്ന പെണ്‍കുട്ടികള്‍ മാന്യതയില്ലാത്തവരാണെന്നും പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിയ്‌ക്കാന്‍ പാടില്ലെന്നും പാകിസ്താനിലെ മതനേതാക്കൾ.
പാകിസ്താനിലെ ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി മതനേതാക്കള്‍ ഇടപെട്ട് തടഞ്ഞു. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് മതനേതാക്കള്‍ മത്സര വേദിയിലെത്തി കളി തടസപ്പെടുത്തുകയായിരുന്നുവെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവിധ പ്രദേശങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ മത്സരിക്കാന്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. പെണ്‍കുട്ടികള്‍ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ മതനേതാക്കള്‍ വന്ന് കളി വിലക്കി.
12കാരിയായ ആയിഷയും ആയിഷയുടെ പിതാവ് പിതാവ് അയാസ് നായികും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീമുകളായ ബാബുസായും കബൽ തഹസിലും തമ്മിലായിരുന്നു മത്സരം. മിംഗോറയിലെ സ്റ്റേഡിയം നിർമ്മാണം നടക്കുന്നതിനാലാണ് താനും മകളും ചില പ്രൊഫഷണൽ വനിതാ കളിക്കാരും ചാർബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലോക്കല്‍ കളിക്കാരായ ഹുമൈറ അഹമ്മദും സപ്തയും ക്രിക്കറ്റ് കളിക്കാന്‍ ആവേശത്തോടെയാണ് എത്തിയത്. പക്ഷെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിനടുത്തുള്ള പുരുഷന്മാരും മതനേതാക്കളും കളിയ്‌ക്കാന്‍ സമ്മതിച്ചില്ല. ആണുങ്ങള്‍ മത്സരം തടഞ്ഞതോടെ ഞങ്ങളുടെ ആവേശം പോയി. സ്പോര്‍ട്സ്ലില്‍ പെണ്‍കുട്ടികള്‍ മത്സരിക്കുക എന്നത് ഞങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അവര്‍ പറഞ്ഞു. ചിലര്‍ തോക്കെടുത്ത് എത്തിയതിനാല്‍ ചാര്‍ബാഗിലെ സ്ഥിതി സുസ്ഥിരമല്ലെന്ന് ചാര്‍ബാഗ് തെഹ് സില്‍ ചെയര്‍മാന്‍ ഇഹ് സാനുള്ള കാകി പറഞ്ഞു.
തുറസായ ഒരു സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി നടക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് മതനേതാക്കള്‍ പറഞ്ഞു. ഇമാമുമാര്‍ പിന്നീട് പ്രാദേശിക കൗൺസിലർ ഇഹ്‌സാനുള്ള കാക്കിയുമായി ബന്ധപ്പെടുകയും ക്രിക്കറ്റ് കളി നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കൗമാരക്കാര പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണഅ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നത്. സ്വാത്തിലെ നിരവധി വനിതാ ക്രിക്കറ്റ് താരങ്ങൾ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആയിഷ അയാസിന്റെ പിതാവ് അയാസ് നായിക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: